പ്രഗത്ഭ വിധികർത്താക്കളുമായി ഡാൻസിങ് സ്റ്റാർസ്; ഒപ്പം ലേഡി ബിഗ്‌ബോസ് ദിൽഷയും പങ്കാളിയും… | Dancing Stars Reality Show Announcement Malayalam

Dancing Stars Reality Show Announcement Malayalam : പുത്തൻ നൃത്താവേശത്തിന്റെ പുതിയൊരു മത്സരവേദി തുറക്കുമ്പോൾ പ്രേക്ഷകർക്ക് ഇത് ആവേശത്തിന്റെ നാളുകളാണ്. ഏഷ്യാനെറ്റിന്റെ പുതിയ ഡാൻസ് റിയാലിറ്റി ഷോ ഡാൻസിങ് സ്റ്റാർസിനായി കാത്തിരിക്കുകയാണ് മലയാളികൾ. ബിഗ്‌ബോസ് മലയാളം നാലാം സീസൺ ടൈറ്റിൽ വിന്നർ ദിൽഷ പ്രസന്നന്റെ മാസ്മരികപ്രകടനങ്ങൾക്കായി ദിൽഷ ഫാൻസ്‌ അക്ഷമരായി കാത്തിരിക്കുകയാണ്. ദിൽഷയുടെ പെയറായി ഡാൻസിങ് സ്റ്റാർസിൽ എത്തുന്നത് മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നാസിഫ് അപ്പു കൂടിയാകുമ്പോൾ ആരാധകർ കട്ട ആവേശത്തിലാണ്.

ആരൊക്കെയാണ് ഇത്തവണ ഡാൻസിങ് സ്റ്റാർസിൽ ഉണ്ടാവുക എന്നതിന്റെ പ്രവചനങ്ങളും പ്രേക്ഷകർ നടത്തിത്തുടങ്ങിയിട്ടുണ്ട്. കുങ്കുമപ്പൂവ് എന്ന ഹിറ്റ്‌ ഏഷ്യാനെറ്റ് സീരിയലിൽ നിന്ന് തുടങ്ങി പിന്നീട് മലയാളം സിനിമയിലെ നായികാപദവിയിലേക്ക് നടന്നുകയറിയ ആശ ശരത്താണ് ഡാൻസിങ് സ്റ്റാർസിന്റെ വിധികർത്താക്കളിൽ ഒരാൾ. ഹിന്ദി ബിഗ്ഗ്‌ബോസ് വിജയിയും സ്പോർട്സ് താരവുമായ ശ്രീശാന്ത് രണ്ടാമത്തെ ആകർഷണം. യുവാക്കളുടെ ഹരമായ നടി ദുർഗ കൃഷ്ണ കൂടി എത്തുന്നതോടെ ഡാൻസിങ് സ്റ്റാർസ് ഒരു വൻ ത്രില്ലായി മാറുകയാണ്.

ഇത്തവണത്തെ വിധികർത്താക്കൾ എന്തായാലും പൊളിയെന്ന് പ്രേക്ഷകർ സമ്മതിച്ചുകഴിഞ്ഞു. വിനീത്, ലക്ഷ്മിഗോപാലസ്വാമി, രമ്യ കൃഷ്ണൻ എന്നിവരെയൊക്കെ പ്രതീക്ഷിച്ചിരുന്നു എന്ന് പറയുന്നവരുമുണ്ട്. ഡാൻസിങ് സ്റ്റാർസിൽ ഇനി ആരൊക്കെയാണ് ഉള്ളതെന്നറിയാൻ കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. ബ്ലെസ്ലി, റംസാൻ, നീതു, അഞ്‌ജലി, അമൃത തുടങ്ങി കുറേ പേരുടെ ലിസ്റ്റ് ഇപ്പോൾ തന്നെ പ്രെഡിക്ഷന്റെ ഭാഗമായി പുറത്തിറങ്ങിക്കഴിഞ്ഞു.

പ്രധാന സീരിയലുകളിൽ അഭിനയിക്കുന്നവർ ഡാൻസിങ് സ്റ്റാർസിൽ ഉണ്ടാകില്ല എന്നും വ്യക്തമല്ലാത്ത വിവരങ്ങൾ പുറത്തുവരുന്നുണ്ട്. എന്തായാലും ഏറെ നാളുകൾക്ക് ശേഷം മലയാളക്കര വീണ്ടും ഡാൻസിന്റെ ലോകത്തേക്ക് മടങ്ങുകയാണ്. ബിഗ്ഗ്‌ബോസ് ഷോ പോലെ തന്നെ ഏവരെയും ആവേശത്തിന്റെ കൊടുമുടിയിൽ ആറാടിക്കുന്ന ഒരനുഭവമായിരിക്കും ഡാൻസിങ് സ്റ്റാർസ് എന്ന പുതിയ ഷോ.