സുഖകരമായ ദഹനത്തിന് വെളുത്തുള്ളി

പ്രതിരോധശക്തി വർദ്ധിപ്പിക്കുന്ന വീട്ടുമരുന്നാണ് വെളുത്തുള്ളി. വയറുവേദനയും ദഹന സംബന്ധമായ മറ്റ് അസുഖങ്ങളും ഇല്ലാതാക്കാന്‍ വേണ്ടി വെളുത്തുള്ളി വളരെ നല്ലതാണ്. വെളുത്തുള്ളിയുടെ ഉപയോഗം ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും, വിരശല്യം ഒഴിവാക്കാനും ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു. അതുകൂടാതെ നമ്മുടെ ശരീരത്തിലെ അമിത കൊളസ്ട്രോലിന്‍റെ അളവ് നിയന്ത്രിക്കാനും വെളുത്തുള്ളി അത്യുത്തമമാണ്‌.

രക്‌തക്കുഴലുകൾ വികസിക്കുന്നതിനും രക്‌തസഞ്ചാരം സുഗമമാകുന്നതിനും വെളുത്തുളളി സഹായകം.രക്‌തം കട്ട പിടിക്കുന്നതു തടയുന്നതിൽ വെളുത്തുളളിക്കു മുഖ്യ പങ്കുണ്ട്. ഹൈപ്പർ ടെൻഷൻ സാധ്യത കുറയ്ക്കുന്നതിന് ഇതു ഗുണപ്രദം.

മാംഗനീസ്, ജീവകം ബി, ജീവകം സി, സെലെനിയം, ഫൈബർ, കാത്സ്യം, കോപ്പർ, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയെല്ലാം വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്നു. കൂടാതെ അന്നജവും മാംസ്യവുമുണ്ട്. ആയുർവേദം പറയുന്നത് വെളുത്തുള്ളി വാതത്തെയും കഫത്തെയും കുറയ്ക്കുമെന്നാണ്. എന്നാൽ പിത്തദോഷത്തെ കൂട്ടും. ഉപ്പുരസം ഒഴിച്ച് എല്ലാ രസങ്ങളും വെളുത്തുള്ളിയിലുണ്ട്.

മാത്രമല്ല ക്യാന്‍സര്‍ പോലുള്ള മഹാരോഗങ്ങളെ പോലും തടയാനും വെളുത്തുള്ളിയിലെ ആന്റി ഓക്സിഡന്റിനു കഴിയും. പല്ലു വേദനക്ക് മുതല്‍ മറവിരോഗത്തിന് വരെ വെളുത്തുള്ളി ഉപയോഗിക്കാം. മറവിരോഗത്തെ ചെറുക്കാനും വെളുത്തുള്ളി കഴിക്കുന്നത് മികച്ച ഫലം നല്‍കും. ആസ്മയുള്ളവരില്‍ ശ്വാസ തടസം മാറാന്‍ വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ് എന്നു പറയുന്നു. പല്ലുവേദനയുള്ളപ്പോള്‍ അല്‍പ്പം വെളുത്തുള്ളി മുറിച്ച്‌ വേദനയുള്ള പല്ലിനിടയില്‍ വയ്ക്കുക. വേദന മാറിക്കിട്ടും. മൂലക്കുരു മാറാന്‍ പശുവിന്‍ നെയ്യില്‍ വെളുത്തുള്ളി വറുത്ത് കഴിക്കുക.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.