പുത്തൻ ഗെറ്റപ്പിൽ “നസ്രിയ”😍😍 ‘മിക്കി മൗസി’നേക്കാൾ ക്യൂട്ട് എന്ന് ആരാധകർ 😀😀 സ്മാർട്ട് ഗേളിന് സോഷ്യൽ മീഡിയയിൽ വമ്പിച്ച പിന്തുണ.!!!

കുഞ്ഞുങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കാർട്ടൂൺ കഥാപാത്രമാണ് മിക്കി മൗസ്. അതിലേറെ ഇഷ്ടമുള്ള കുട്ടിത്തം നിറഞ്ഞ താരമാണ് നസ്‌റിയ നാസിമും. എന്നാൽ ഇപ്പോഴതാ നസ്രിയ മിക്കി മൗസിന്റെ പ്രിന്റിങ്‌സ് ഉള്ള ഡ്രെസ്സിൽ മിക്കി മൗസ് പോലെ മുടിയുംകെട്ടി സ്മാർട്ട് ഗേളായി നവ മാധ്യമത്തിൽ നിറഞ്ഞു നിൽക്കുന്നു.

കൊറോണ പ്രതിസന്ധികൾ കാരണം ഷൂട്ടിംഗ് തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറി വീടുകളിൽ ചിലവഴിക്കുകയാണ് താരങ്ങളെല്ലാവരും. ഈ സമയം ആരാധകരുമായി വിനിമയത്തിനായി എല്ലാവരും ഉപയോഗപെടുത്തുന്നു. സോഷ്യൽ മീഡിയകളിൽ നിറ സാന്നിധ്യമാണ് നസ്‌റിയ.

മലയാള സിനിമയിലെ ഏറ്റവും കുട്ടിത്തം നിറഞ്ഞ ക്യൂട്ട് താരമാണ് നസ്‌റിയ. ബാലതാരമായി എത്തി തുടർന്ന് അഭിനയത്തിലേക്ക് കടന്നു നടിയാവുകയായിരുന്നു. ചലച്ചിത്ര താരം ഫഹദ് ഫാസിലിനെ വിവാഹം ചെയ്തു. ഇരുവരും അവരുടെ സന്തോഷങ്ങൾ ആരാധകരുമായി പങ്കു വെക്കാറുണ്ട്.

ഈ അടുത്ത് ഫഹദിന്റെ പിറന്നാളും ഇരുവരുടെ ആറാം വിവാഹവാര്ഷികത്തിനു ലൈവിൽ വന്നതുമടക്കം സോഷ്യൽ മീഡിയകളിൽ ചർച്ചയാവാറുണ്ട്. പുതിയ ഗെറ്റപ്പിലുള്ള താരത്തിന്റെ ചിത്രത്തിന് ധാരാളം ലൈക്കുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.