പിഞ്ചുകുഞ്ഞുങ്ങൾക്കും ഡോക്ടർ തന്നെ സൂപ്പർ ഹീറോ; കുഞ്ഞിനെ തിരികെ വാങ്ങാൻ വലിയ വില കൊടുത്ത് പെറ്റമ്മ… | Cute Baby With Dr. Robin News Malayalam

Cute Baby With Dr. Robin News Malayalam : “അമ്മയെ വേണ്ട, എനിക്ക് ഡോക്ടറെ മതി….” ഡോക്ടർ റോബിന്റെ ആരാധകർ ഏത് പ്രായക്കാർ എന്ന ചോദ്യത്തിന് ഇനി അർത്ഥമില്ല. സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു കൊച്ചുകുഞ്ഞിന് ഡോക്ടർ റോബിനോട്‌ തോന്നിയ സ്നേഹവും ആരാധനയുമാണ്. ‘വരുന്നോ?’ എന്ന് ചോദിച്ച് ഒന്ന് എടുക്കാൻ ശ്രമിച്ചപ്പോൾ തന്നെ വാവ ഡോക്ടറുടെ അടുത്തേക്ക് ചാടി വീണു.

കുഞ്ഞ് കണ്ട ആദ്യത്തെ സൂപ്പർ സ്റ്റാർ!!!! അതാണല്ലോ നമ്മുടെ ഡോക്ടർ….അവൻ ഡോക്ടറോടൊപ്പം വളരെ കംഫർട്ടബിൾ ആയിരുന്നു, സ്വർഗം കിട്ടിയ അവസ്ഥ. പിന്നെ പിടി വിടുമോ? കുഞ്ഞിനെ തിരികെ വാങ്ങാൻ അമ്മക്ക് വലിയ വില കൊടുക്കേണ്ടി വന്നു. തിരികെപ്പോകാൻ കുഞ്ഞിന് മടി…കൈകൾ നീട്ടി അവന്റെ അമ്മ മാറോട് ചേർക്കാൻ വിളിക്കുമ്പോഴും ആ കുഞ്ഞ് അതിന് തയ്യാറാകുന്നില്ല.

Cute Baby With Dr. Robin News Malayalam
Cute Baby With Dr. Robin News Malayalam

മുഖം തിരിച്ചുകൊണ്ട് വീണ്ടും ഡോക്ടറുടെ നെഞ്ചിൽ ചായുകയാണ് അവൻ. അവന് ഡോക്ടറെ മതി. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ആകസ്‌മികമായി ഡോക്ടർ കുഞ്ഞിനെ എടുക്കുന്നതും പിന്നീട് ഡോക്ടറിൽ നിന്നും പിടിവിടാൻ കുഞ്ഞ് മടിക്കുന്നതും. കുഞ്ഞുങ്ങൾക്ക് പോലും അത്രത്തോളോം ഇഷ്ടമുള്ള, അവരുടെ മനസ്സിൽ ഒരു സൂപ്പർ ഹീറോ പരിവേഷം നേടിയെടുത്ത ആളാണ് ഡോക്ടർ റോബിൻ.

ബിഗ്‌ബോസ് നാലാം സീസൺ വിജയിച്ചില്ലെങ്കിലും ഇന്നും എത്രയോ ഹൃദയങ്ങളിലാണ് ഡോക്ടർ സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. പ്രായഭേദമെന്യേ ഏവർക്കും ഡോക്ടറോട് ആരാധനയാണ്. പെൺകുട്ടികൾക്ക് പ്രണയം, അമ്മമാർക്ക് വാത്സല്യം, യുവാക്കൾക്ക് ഹരം അങ്ങനെ ഡോക്ടർ തീർത്തുവെച്ച സ്നേഹവലയം എത്രയോ ശക്തമാണ്. ഡോക്ടർ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും ഇന്ന് ആരാധകരുടെ പ്രവാഹമാണ്. ഡോക്ടറെ ഒന്ന് കാണാൻ, ഒരു ഫോട്ടോയെടുക്കാൻ, ഒന്ന് തൊടാൻ അങ്ങനെ ഏറെ ആഗ്രഹങ്ങളോടെയാണ് എല്ലാ ആരാധകരും ഓടിയെത്തുന്നത്.