റവ ഇത്പോലെ ഒന്ന് മിക്സ് ചെയ്താൽ മാത്രം മതി 😋😋 5 മിനുട്ടിൽ ക്രിസ്പി ദോശ റെഡി..!!! കിടിലനാണ് കേട്ടോ 👌👌
രാവിലെ എന്നും ചപ്പാത്തിയും ഇഡ്ഡലിയും കഴിച്ചു മടുത്തോ. എന്നാൽ അഞ്ചു മിനിറ്റുകൊണ്ട് തയ്യാറാക്കാവുന്ന ഒരടിപൊളി ക്രിസ്പി ദോശയായാലോ. നിങ്ങൾക്ക് തയ്യാറാക്കാൻ എളുപ്പത്തിൽ കഴിയുന്ന ഒരു പുത്തൻ വിഭവം. നല്ല രുചിയാണ് കേട്ടോ. നിങ്ങളും ഇതൊന്നു വീട്ടിൽ തയ്യാറാക്കി നോക്കൂ.. ഇഷ്ടപ്പെടും തീർച്ച.

ആവശ്യമായ ചേരുവകൾ:
- റവ : 1 കപ്പ്
- ആട്ട പൊടി : 2 ടീസ്പൂൺ
- ബേക്കിംഗ് സോഡ :1 ടീസ്പൂൺ
- നെയ്യ് : ആവശ്യത്തിന്
- ഉപ്പ് : ആവശ്യത്തിന്
- വെള്ളം : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
മിക്സിയിൽ ഒരു കപ്പു റവയും രണ്ടു ടീസ്പൂൺ ആട്ടപ്പൊടിയും അര കപ്പു തൈരും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി അടിച്ചെടുക്കണം. ആവശ്യത്തിന് വെള്ളമൊഴിച്ചു ഒട്ടും കട്ടയില്ലാതെ ഇളക്കിയെടുക്കാം. ഇതിലേക്ക് അൽപ്പം ബേക്കിംഗ് സോഡാ കൂടി ചേർത്ത് കൊടുക്കാം. 2 മിനിറ്റിനു ശേഷം കലക്കിയെടുത്തു ദോശക്കല്ലിൽ നെയ്യൊഴിച്ചു ചുട്ടെടുക്കാം.
നല്ല ക്രിസ്പി ആയ സൂപർ ടേസ്റ്റി ദോശ റെഡി. നല്ല മൊരി മൊരിഞ്ഞിരിക്കുന്ന എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരടിപൊളി ദോശ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dians kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
റവ കൊണ്ടൊരു അടിപൊളി ഇഡലി :