കുക്കറിൽ കോട്ടൺ പഞ്ഞി കേക്ക് ഇതുപോലെ ഉണ്ടാക്കി നോക്കൂ..😋 നല്ല അടിപൊളി ടേസ്റ്റിൽ👌👌

വീട്ടിൽ ഒവാനോ ബീറ്ററോ ഒന്നും ഇല്ലാത്തതുകൊണ്ട് കേക്ക് ഉണ്ടാക്കാൻ എളുപ്പമല്ല എന്ന് വിചാരിക്കുന്നവരാണ് മിക്കവരും. ഓവൻ ഇല്ലാതെ എളുപ്പത്തിൽ തന്നെ കുക്കർ ഉപയോഗിച്ച് കേക്ക് ഉണ്ടാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

  • മൈദ – 1 കപ്പ്
  • കോൺഫ്ലവർ – 1/4 കപ്പ്
  • പഞ്ചസാര – 3/4 കപ്പ്
  • ബേക്കിംഗ് പൗഡർ – 1 tsp
  • ഉപ്പ് – 1/4 tsp
  • മുട്ട – 3
  • പാൽ – 1/2 കപ്പ്
  • ബട്ടർ – 6 tbsp
  • വാനില എസ്സെൻസ് – 1 tsp

ഒരു ബൗളിൽ മൈദ പൊടിയും കോൺഫ്ലവർ, പഞ്ചസാര, ബേക്കിംഗ് പൗഡർ ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്തതിനു ശേഷം മുട്ട നന്നായി ബീറ്റ് ചെയ്ത് ഈ മിക്സിലേക്ക് ചേർക്കുക.

ഇതിലേക്ക് പാൽ ചേർക്കുക. ബട്ടർ, വാനില എസ്സെൻസ് ചേർത്ത് നന്നായി മിക്സ് ചെയ്യുക . ഇത് കുക്കറിൽ ബേക്ക് ചെയ്തെടുക്കാം. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Mia kitchen

പാൽ കേക്ക് | ഗോതമ്പ് പൊടി കൊണ്ട് 10 മിനിട്ടിൽ :