അടുക്കള മാലിന്യം കൊണ്ട് കമ്പോസ്റ്റുണ്ടാക്കാം.. ബാൽക്കണിയിൽ അടുക്കള മാലിന്യത്തിൽ നിന്നും ജൈവവളം.!!

സാധാരണയായി പച്ചില ഇട്ടിട്ടാണ് കമ്പോസ്റ്റ് ഉണ്ടാകാറുള്ളത്. നമ്മുടെ വീട്ടിലെ അടുക്കള മാലിന്യം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ കമ്പോസ്റ്റ് ഉണ്ടാക്കാവുന്നതാണ്. ഇതിനായി വേണ്ടത് ഹോൾ ഇടാത്ത ചെടിചട്ടിയാണ്. പച്ചക്കറികളുടെ തൊലികളെല്ലാം ഈ പാത്രത്തിൽ ഇടുക.

പച്ചക്കറികളുടെ തൊലിയെല്ലാം കഴുകി എടുക്കുക. ചായ ഉണ്ടാക്കിയതിൻറെ ചണ്ടി, പച്ചപ്പുല്ല്, ഉണങ്ങിയ ഇലയും ഇട്ടും കൊടുക്കുക. ഇതിന് മുകളിൽ മണ്ണിട്ട് ഒരു തുണിയോ തോർത്തോ ഉപയോഗിച്ച് കെട്ടിവെക്കുക. വായുസഞ്ചാരം ഉണ്ടാവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

ഈ ചട്ടി ആദ്യദിവസം 2 മണിക്കൂർ വെയിലത്തുവെക്കുക. ഓരോദിവസത്തേയും അടുക്കളയിലെ വെസ്റ്റുകൾ ഇട്ടുകൊടുക്കാവുന്നതാണ്. നേരത്തെ പറഞ്ഞ കാര്യങ്ങൾ റിപ്പീറ്റ് ചെയ്യുക. ഉണങ്ങിയ ഇലകൾക്ക് പകരം പേപ്പർ ഇട്ടു കൊടുത്താൽ മതി. ജലാംശം വലിച്ചെടുക്കുന്നതിന് വേണ്ടിയാണ് പേപ്പർ, ഉണങ്ങിയ ഇല ഇടുന്നത്.

എങ്ങനെയാണ് അടുക്കള വേസ്റ്റ് ഉപയോഗിച്ച് കമ്പോസ്റ്റ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി.