ഞാൻ എന്റെ ലാലേട്ടനെ കണ്ണു നിറയെ കണ്ടു!! ആരാധികയുടെ വീൽ ചെയർ ഉരുട്ടി മോഹൻലാൽ; പറയാൻ വാക്കുകളില്ലാതെ ആരാധകർ… | Complete Actor Mohanlal Great Moments With Fan Girl Malayalam

Complete Actor Mohanlal Great Moments With Fan Girl Malayalam : നിരവധി മലയാള ചിത്രങ്ങളിലൂടെയും തമിഴ് ചിത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ വ്യക്തിയാണ് ബിനീഷ് ബാസ്ട്യൻ. തെറി എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം ഏറ്റവും അധികം പ്രേക്ഷകശ്രദ്ധ നേടിയത്. 10 വർഷക്കാലമായി സിനിമാ മേഖലയിൽ സജീവമാണ് താരം. എയ്ഞ്ചൽ ജോൺ, പോക്കിരിരാജ, അണ്ണൻ തമ്പി, സൗണ്ട് തോമ, താപ്പാന, ഡാം 999, പാസഞ്ചർ, കൊരട്ടി പട്ടണം റെയിൽവേ ഗേറ്റ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഡബിൾ ബാരൽ, തെറി, കാട്ടുമാക്കാൻ എന്നിവയാണ് താരം അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപ്പെട്ടത്.

സിനിമ മേഖലയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകർക്ക് വളരെ സുപരിചിതനാണ് ബിനീഷ്. സാമൂഹിക പ്രവർത്തനങ്ങളിൽ വളരെയധികം സജീവമാണ് ബിനീഷ്. തന്നെക്കൊണ്ട് കഴിയും വിധത്തിൽ പാവപ്പെട്ടവരെ സഹായിക്കാൻ ബിനീഷ് എന്നും തയ്യാറാണ്. ഇത്തരത്തിലുള്ള ബിനീഷിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്.

ഇപ്പോഴത്തെ താരം പങ്കുവെച്ച് പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാക്കുന്നത്. ഷിജിലി എന്ന ഡിസേബിൾഡ് ആയിട്ടുള്ള യുവതിയുടെ ആഗ്രഹം എന്താണെന്ന് ബിനീഷ് ചോദിക്കുന്നു. എന്റെ ആഗ്രഹം ലാലേട്ടനെ കാണണമെന്നാണ് എന്നാണ് പറയുന്നത്. ലാലേട്ടനെ കാണണമെന്ന ആഗ്രഹം എന്നെക്കൊണ്ട് സാധിക്കുന്നതല്ല എന്ന് ബിനീഷ് പറയുന്നുണ്ട്. എന്നാൽ പിന്നീട് കാണിക്കുന്ന ചിത്രം ഷിജിലിയുടെ അടുത്ത് നിൽക്കുന്ന ലാലേട്ടന്റേതാണ്. ടീമേ… ഷിജിലി ലാലേട്ടനെ കണ്ടു എന്നാണ് പങ്കുവെച്ച ഈ വീഡിയോയുടെ താഴെയുള്ള അടിക്കുറിപ്പ്.

ലാലേട്ടൻ അടുത്തു നിൽക്കുമ്പോൾ ഉള്ള ഷിജിലിയുടെ സന്തോഷം എത്രമാണെന്ന് വളരെ കൃത്യമായി തന്നെ ഫോട്ടോയിൽ നിന്നും മനസ്സിലാക്കാം. ഇതിന് താഴെ വളരെ രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ബിനീഷ് സ്ഥിരം സംഭാഷണങ്ങളിലൊന്നാണ് ടീമെ എന്ന വിളി. ഈ വിളി തന്നെയാണ് കമന്റ് ബോക്സിൽ നിറയുന്നത്. ഫ്ലവേഴ്സ് നടത്തിയ സ്റ്റാർ മാജിക് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലെ സജീവ സാന്നിധ്യമാണ് ബിനീഷ്.

Rate this post