വെറും 20 മിനിറ്റിൽ കുക്കറിൽ അടിപൊളി ചിക്കൻ ബിരിയാണി 😋 😋എളുപ്പത്തിൽ തയ്യാറാക്കാം.👌👌

ബിരിയാണി കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരും ഇല്ല. എന്നാല്‍ അത് ഉണ്ടാക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്.
എല്ലാവരുടെയും ഇഷ്ട വിഭവം ഞൊടിയിടയിൽ തയ്യാറാക്കാമെന്നു കേട്ടാലോ. എന്നാല്‍ ചിക്കന്‍ ഉണ്ടെങ്കിൽ എളുപ്പത്തില്‍ ചിക്കൻ ബിരിയാണി കുക്കറിൽ തയാറാക്കാം അതും വെറും 20 മിനിറ്റു കൊണ്ട്. ഈ സ്വാദൂറും ബിരിയാണി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ :

 • ചിക്കൻ – 1/ 2 kg ‌
 • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 2 ടിപ്സ്
 • ഉപ്പ് , ഓയിൽ – ആവശ്യത്തിന്
 • ചെറുനാരങ്ങാ നീര് – 1 ടിപ്സ്
 • തൈര് – 1 ടിപ്സ്
 • ബസുമതി അരി – 2 കപ്പ്
 • അണ്ടിപ്പരിപ്പ്,മുന്തിരി – ആവശ്യത്തിന്
 • സവാള – 2
 • മഞ്ഞൾപൊടി – 1/ 2 ടിപ്സ്
 • മുളകുപൊടി – 3/ 4 ടിപ്സ്
 • മല്ലിപ്പൊടി – 3/ 4 ടിപ്സ്
 • ഗരംമസാല – 1 ടിപ്സ്

പാകം ചെയ്യുന്ന വിധം :

പാകം ചെയ്യുന്നതിനുള്ള ചിക്കൻ എടുത്തു അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിനുള്ള ഉപ്പ്, ചെറുനാരങ്ങാ നീര്, തൈര് എന്നിവ നന്നായി ചേർത്ത് പിടിപ്പിച്ച ശേഷ൦ അര മണിക്കൂർ മാറ്റിവെക്കുക. ചോറുവെക്കാനുള്ള ബസുമതി അരി നന്നായി കഴുകി 20 മിനിറ്റ് കുത്തിതിർത്തി വെക്കുക.

ബിരിയാണി തയ്യാറാക്കാനുദ്ദേശിക്കുന്ന വലിയ കുക്കർ അടുപ്പത്തു വെക്കാം. ചൂടായി വരുമ്പോൾ ഓയിൽ ഒഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരിയെടുക്കാം. ശേഷം സവാള വറുത്തു മാറ്റിവെക്കാം. അതിനു ശേഷം ഏലക്കായ, ഗ്രാമ്പൂ, പട്ട, എന്നിവ ചേർത്ത്ചൂടാവുമ്പോൾ അതിലേക്കു സവാള കൂടി ഇട്ടു ഇളക്കി കൊടുക്കാം.

വാടി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, തക്കാളി എന്നിവ കൂടി ചേർക്കാം. അൽപ്പം മല്ലിപ്പൊടി,മഞ്ഞൾ പൊടി,മുളകുപൊടി,ഗരം മസാല പൊടി എന്നിവയും കൂടി നന്നായി ചൂടാവുമ്പോൾ ചിക്കൻ ചേർത്ത് കൊടുക്കാം. വെന്തുവരുമ്പോൾ അതിലേക്കു അരി കൂടി ചേർത്ത് വറുത്തു വെച്ചിരിക്കുന്ന സവാള, അണ്ടിപ്പരിപ്പ്, മുന്തിരി കൂടി ഇട്ടു മൂടി വെച്ച് കുക്കറിൽ വേവിക്കാം. സ്വാദിഷ്ടമായ ബിരിയാണി റെഡി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Abi Firoz -Mommy Vlogger ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.