ഭർത്താവിന്റെ ഷർട്ട് അടിച്ചുമാറ്റി ഒരു ഡേറ്റിങ്; ചിത്രങ്ങൾ പങ്കുവെച്ച് സംവൃത!! ഭർത്താവിന്റെ ഷർട്ടിൽ സുന്ദരിയായി താരം… | Coffee Date With Husband By Samvritha Sunil Malayalam

Coffee Date With Husband By Samvritha Sunil Malayalam : മലയാള സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ അഭിനേത്രിയാണല്ലോ സംവൃത സുനിൽ. ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ഏറെ പ്രേക്ഷക വിജയം നേടിയ ” രസികൻ ” എന്ന ചിത്രത്തിൽ നായികാ വേഷത്തിലൂടെ തന്നെയായിരുന്നു താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്.

തുടർന്നിങ്ങോട്ട് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ അഭിനയ ലോകത്ത്‌ സജീവമായി മാറുകയായിരുന്നു ഇവർ. ചോക്ലേറ്റ്, ഡയമണ്ട് നെക്ലൈസ്, അയാളും ഞാനും തമ്മിൽ എന്നിങ്ങനെയുള്ള ഹിറ്റ് സിനിമകളിൽ തിളങ്ങിക്കൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിരുന്നു. എന്നാൽ പിന്നീട് സിനിമയിൽ നിന്നും വിട്ടുനിന്നുകൊണ്ട് കുടുംബ ജീവിതവുമായി മുന്നോട്ടു പോവുകയായിരുന്നു താരം. തുടർന്ന് സകുടുംബം അമേരിക്കയിൽ സ്ഥിര താമസമാക്കിയെങ്കിലും തന്റെ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കാൻ താരം സമയം കണ്ടെത്താറുണ്ട്.

സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും സോഷ്യൽ മീഡിയയിൽ ഒരു സെലിബ്രിറ്റി പരിവേഷം തന്നെയായിരുന്നു ആരാധകർ താരത്തിന് നൽകിയിട്ടുള്ളത്. തുടർന്ന് വർഷങ്ങളുടെ ഇടവേളക്ക് ശേഷം ബിജു മേനോൻ നായകനായി എത്തിയ “സത്യം പറഞ്ഞാൽ വിശ്വസിക്കുമോ” എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു ഇവർ. തന്റെ ഭക്ഷണ വിശേഷങ്ങളും അമേരിക്കൻ വിശേഷങ്ങളോടൊപ്പം തന്നെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകളിലൂടെയും താരം പലപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

എന്നാൽ ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ഷോർട്ട് റീൽസ് വീഡിയോയാണ് ആരാധകർക്കിടയിൽ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. “ഭർത്താവിന്റെ ഷർട്ട് ധരിച്ചുകൊണ്ട് അദ്ദേഹത്തോടൊപ്പം തന്നെ ഒരു കോഫി ഡേറ്റിംഗ്” എന്ന ക്യാപ്ഷനിൽ കോഫി ഷോപ്പിലിരിക്കുന്ന ചിത്രങ്ങൾ സംയോജിപ്പിച്ച ഒരു ചെറു വീഡിയോയായിരുന്നു താരം പങ്കുവെച്ചിരുന്നത്. ഈയൊരു ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറിയതോടെ സിനിമാ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് രസകരമായ പ്രതികരണങ്ങളുമായി എത്തിയിട്ടുള്ളത്.