കേടായ ക്ലോക്ക് ഒരെണ്ണമെങ്കിലും വീട്ടിലുണ്ടോ…? എങ്കിൽ വീഡിയോ കണ്ടു നോക്കൂ…

മനുഷ്യൻ ഉപയോഗിക്കുന്നവയിൽ ഏറ്റവും പഴക്കംചെന്ന ഉപകരണങ്ങളിലൊന്നാണ്‌ ഘടികാരം. ഭൂമി സൂര്യനുചുറ്റും നടത്തുന്നതും അതിന്റെ അച്ചുതണ്ടിൽ സ്വയം തിരിയുന്നതുമായ ചലനങ്ങളെ ആസ്പദമാക്കി നിലവിലുള്ള വർഷം, ദിവസം എന്നിവയേക്കാൾ ചെറിയ സമയം അളക്കുന്നതിന്‌ മനുഷ്യൻ പണ്ട് മുതൽ തന്നെ വിവിധ രീതികളിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു.

ഏതെങ്കിലും ഒരു ക്രിയ നടക്കുമ്പോൾ മാത്രമാണ് സമയം അനുഭവപ്പെടുന്നത് എന്ന കാരണംകൊണ്ട് വസ്തുക്കളുടെ നിയതമായ ചലനത്തെ ആധാരമാക്കിയാണ് മനുഷ്യനിർമ്മിതമായ എല്ലാ ഘടികാരങ്ങളും പ്രവർത്തിക്കുന്നത്. ആദ്യകാലങ്ങൾ മുതൽ ഇപ്പോഴും വലിയ കെട്ടിടങ്ങളിലും തെരുവുകളിലും വലിയ ഘടികാരങ്ങൾ സ്ഥാപിക്കുന്ന പതിവുണ്ട്.

പുരാതന ഗ്രീക്കുകാർ ഉപയോഗിച്ചിരുന്ന ജലഘടികാരം വെള്ളം നിറച്ച അടിയിൽ ചെറിയ ദ്വാരമുള്ള വലിയൊരു പാത്രമാണ്. ദ്വാരത്തിലൂടെ ജലം പുറത്തേക്ക് ഒഴുകിത്തീരുന്ന മുറക്ക് പാത്രത്തിലെ ജലനിരപ്പ് കാണിക്കുന്ന അടയാളങ്ങൾ നോക്കി ഇതുകൊണ്ട് സമയം ഗണിച്ചുപോന്നു.

അർദ്ധഗോളാകാരങ്ങളായ രണ്ടറകളെ ഒരു കുഴൽ കൊണ്ട് ബന്ധപ്പെടുത്തിയ സ്ഫടികം കൊണ്ട് നിർമ്മിച്ച ഈ ഉപകരണത്തിൽ മണൽ നിറച്ചിരിക്കും. ഓരോ തവണയും തലതിരിച്ചു വക്കുമ്പോൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മണൽ മുഴുവൻ ചോർന്നുപോകാനെടുക്കുന്ന സമയം മാത്രമാണ് ഇതുകൊണ്ട് അളക്കാൻ കഴിഞ്ഞിരുന്നത്. ഈ സമയത്തിന് കൃത്യമായ ആവർത്തനസാദ്ധ്യത ഉണ്ടായിരുന്നെന്നു മാത്രം.