പൃഥ്വിരാജ് നായികയുടെ വിശേഷം അറിഞ്ഞോ!? മൂന്നാമതും അമ്മയായി നടി കാർത്തിക; കുഞ്ഞിന്റെ മാമോദിസ ചിത്രങ്ങൾ പങ്കുവെച്ച് പ്രിയതാരം… | Cine Actress Karthika Mathew Happy News Viral Malayalam

Cine Actress Karthika Mathew Happy News Viral Malayalam : കാർത്തികയെ ഓർമയില്ലേ. മലയാള സിനിമയിൽ ഒരു സമയത്തു മികച്ച ചിത്രങ്ങളുടെയെല്ലാം ഭാഗമായിരുന്നു കാർത്തിക. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന താരത്തിന്റെ പുതിയ വിശേമാണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത്. മറ്റൊന്നുമല്ല താരം മൂന്നാമതും അമ്മയായിരിക്കുകയാണ്.വിവാഹ ശേഷം ഭർത്താവുമൊത്ത് അമേരിക്കയിൽ സെറ്റിൽഡ് ആണ് കാർത്തിക.

കൊച്ചി സ്വദേശിനിയായ കാർത്തികയുടെ യഥാർത്ഥ പേര് ലിഡിയ എന്നാണ്.സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും എന്നുമോർമ്മയിൽ നിൽക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ കാർത്തിക പ്രേക്ഷകരുടെ ഉള്ളിൽ ഇപ്പോഴും ഉണ്ട്.കാശി എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ ആണ് കാർത്തികയുടെ ആദ്യ മലയാള ചിത്രം. നായകനായ ജാസൂര്യയുടെ സഹോദരി ആയാണ് ചിത്രത്തിൽ കാർത്തിക പ്രത്യക്ഷപ്പെട്ടത്.

പിന്നീട് കാട്ടുചെമ്പകം, മീശ മാധവൻ, വെള്ളിനക്ഷത്രം,പുലിവാൽ കല്യാണം,അതിശയൻ, കനകസിംഹസനം,മത്സരം, കൃഷ്ണ പക്ഷ കിളികൾ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ കാർത്തിക സ്ഥാനം പിടിച്ചു.നാം നാട്, ദിണ്ടികൽ സാരഥി എന്നീ തമിഴ് ചിത്രങ്ങളിൽ പ്രധാനപെട്ട കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. 2009 ലാണ് കാർത്തിക മെറിൻ മാത്യുവിനെ വിവാഹം ചെയ്തത് ഇരുവരുടെയും വർഷങ്ങൾ നീണ്ട പ്രണയമാണ് വിവാഹത്തിൽ കലാശിച്ചത്.

അമേരിക്കയിലെ മിഷിഗണിലെ ബ്യൂമണ്ട് സാനിറ്റോറിയത്തിൽ ബില്ലിങ് സ്റ്റാഫ്‌ ആണ് മെറിൻ.2013 ലാണ് ഇവർക്ക് ആദ്യമായി ഒരു കുഞ്ഞ് ജനിച്ചത്.സിനിമയിൽ സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. കാർത്തിക മാത്യു എന്നാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ നെയിം.തന്റെ 2 ആൺമക്കളുടെയും ചിത്രം ഒരിക്കൽ കാർത്തിക തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്ക് വെച്ചിരുന്നു. കുട്ടൂസ് എന്ന ക്യാപ്‌ഷനോട് കൂടിയാണ് ചിത്രം ഷെയർ ചെയ്തത്.താരത്തിന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

Rate this post