ഒറ്റത്തവണ ഇതൊന്നു ചുണ്ടിൽ ഇട്ടുനോക്കുക.. ഇനി ചുണ്ട് കറുക്കുന്നു എന്ന് ആരും പറയരുത്. ഒറ്റ ഉപയോഗത്തില്‍ ചുണ്ടുകള്‍ നിറം വെക്കും.!!😄😄😄

ഒരുപാടു പേരെ അലട്ടുന്ന അല്ലെങ്കിൽ പരാതി പറയുന്ന ഒരു കാര്യമാണ് ചുണ്ടിനു തീരെ നിറമില്ല, എപ്പോഴും ചുണ്ടുകൾ ഡ്രൈ ആയി ഇരിക്കുന്നു എന്നെല്ലാം. ചുണ്ടുകൾ നല്ല സോഫ്‌റ്റും സ്മൂത്തും ആകാനും നിറം കിട്ടാനും ഇതാ 3 മാർഗങ്ങൾ. ഇവ മൂന്നും തുടർച്ചയായി കുറച്ചു ദിവസം ചെയ്താൽ സുന്ദരമായ ചുണ്ടുകൾ എന്ന സ്വപ്നം യാഥാർഥ്യമാക്കാം.

ആദ്യം തന്നെ ചുണ്ടിനെ “സ്‌ക്രബ്” ചെയ്യുക എന്നതാണ് വേണ്ടത് . അതിനായി 1ടീസ്‌പൂൺ പഞ്ചസാരയും 1ടീസ്പൂൺ തേനും എടുക്കുക. ഇവ രണ്ടും കൂടി നന്നായി ഇളക്കി ചേർക്കുക. ഈ മിക്സ് ചുണ്ടത്തു പുരട്ടി 3 മിനിറ്റു നേരം നല്ലപോലെ സ്‌ക്രബ് ചെയ്തു കൊടുക്കാം. കുറച്ചു സമയം കഴിഞ്ഞാൽ കഴുകി കളയാം.

അടുത്തതായി ഒരു “ലിപ് കെയർ പാക്ക്” തയ്യാറാക്കാം. അതിനായി 1 ടീസ്‌പൂൺ കട്ടിയുള്ള തൈരും 1/2 ടീസ്‌പൂൺ പാലും 1/4 ടീസ്‌പൂൺ കസ്തൂരി മഞ്ഞളും ചേർത്ത് ചുണ്ടത്തു തേച്ചു പിടിപ്പിക്കുക. 10 മിനിറ്റിനു ശേഷം കഴുകി കളയാം.

ഇനി ചെയ്യേണ്ടത് “ലിപ് ഹൈഡ്രേറ്റിങ് സിറപ്” തയ്യാറാക്കുകയാണ്. അതിനായി ഒരു പാത്രത്തിൽ കറ്റാർവാഴ ജെൽ എടുക്കുക അതിലേക്കു ഒരു ടീസ്പൂൺ തേനും കൂടി നന്നായി ചേർത്തിളക്കുക. ഈ മിക്സ് നന്നായി ചുണ്ടത്തു തേച്ചു പിടിപ്പിക്കുക. ദിവസവും ഈ മൂന്നു രീതികളിലൂടെ കടന്നു പോയാൽ ഡ്രൈ ആകാത്ത സുന്ദരമായ ചുണ്ടുകൾ നിങ്ങൾക്കും സ്വന്തമാക്കാം. credit: Baiju’s Vlogs