കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് നേന്ത്രപ്പഴം കഴിക്കാമോ…?

പറുദീസയിലെ ആപ്പിൾ” എന്ന് ഖ്യാതിയുള്ള വാഴപ്പഴമാണ് നേന്ത്രൻ. കുടപ്പൻ ഉള്ളതുകൊണ്ട് കേരളത്തിലെ നേന്ത്രയിനങ്ങളെ പ്രഞ്ച് പ്ലാന്റെൻ വിഭാഗത്തിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. പടലകളുടേയും കായകളുടേയും എണ്ണത്തിലും ആകൃതിയിലും വ്യത്യാസമുള്ള പലതരം നേന്ത്രവാഴകൾ വിവിധ ഭാഗങ്ങളിൽ കൃഷിചെയ്തുവരുന്നു.

നേന്ത്രവാഴ കൃഷിയിൽ രണ്ടു രീതികളാണുള്ളത്. പൊടിവാഴകൃഷിയും ചെളിവാഴകൃഷിയും. ഇവയിൽ പൊടിവാഴകൃഷി മകരകൊയ്ത്ത് കഴിഞ്ഞ വയലുകളിലും മേടത്തിൽ പറമ്പുകളിലും കൃഷിചെയ്യുന്നു. പൊടിവാഴകൃഷിയിൽ വാഴക്കന്നുകൾ ഒന്നരയടിവരെയുള്ള കുഴികളെടുത്താണ് നടുക.

ഏത്തപ്പഴം ഒരു സമീകൃതാഹാരമാണ്. ഇതിന്റെ ഔഷധപ്പെരുമ പ്രസിദ്ധമാണ്. വാഴകളിൽ പോഷകഗുണം കൊണ്ടും ഔഷധശക്തി കൊണ്ടും മുന്നിൽനിൽക്കുന്നതാണ് ഏത്തവാഴ. ഏത്തവാഴ ജന്മംകൊണ്ട് ഭാരതീയനാണ്. ഇതിന്റെ കായും പിണ്ടിയും ഭക്ഷണമായി ഉപയോഗിക്കുന്നു.

വാഴ സമൂലം ഔഷധമാണ്. ഏത്തപ്പഴത്തിൽ ജീവകങ്ങളും മൂലകങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു. ആയുർവേദ വിധിപ്രകാരം വാത-പിത്തങ്ങളെ ശമിപ്പിക്കുന്നു. നാരുകളടങ്ങിയ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ വാഴച്ചുണ്ടും പിണ്ടിയും പ്രസിദ്ധമാണ്.