വെറും മൂന്ന് ചേരുവകൊണ്ട് കുട്ടികൾക്കിഷ്ടപ്പെട്ട ചോക്ലേറ്റ് വീട്ടിൽ ഉണ്ടാക്കാം.!!

കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് ചോക്ലേറ്റ്. കടയിൽ പോയാൽ കുട്ടികൾ പലപ്പോഴും ചോക്ലേറ്റിനായി വാശിപിടിക്കാൻ സാധ്യതയുണ്ട്. കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ബൗണ്ടി ബാർ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാവുന്നതാണ്. അതിനായി വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി. വെറും മൂന്ന് ചേരുവയിൽ ബൗണ്ടി വീട്ടിൽ ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ

  • തേങ്ങ ചിരകിയത് ഒരു കപ്പ്
  • കണ്ടൻസ് മിൽക്ക്
  • ചോക്ലേറ്റ്


ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. അതിലേയ്ക്ക് മികിസിയിൽ ഇട്ട് പൊടിച്ച തേങ്ങ ഇടുക. അത് നന്നായി മൂപ്പിച്ച് എടുക്കാം. അത് മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റുക. ചൂടാറിയ ശേഷം അതിലേയ്ക് കണ്ടൻസ് മിൽക്ക് ഒഴിച്ച് നന്നായി കുഴച്ച് എടുക്കാം. നന്നായി കുഴച്ച് അത് നിളത്തിൽ ഉരുട്ടി എടുക്കുക. അത് 10 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. ഉരുക്കിയ ചോക്ലേറ്റിൽ ഇട്ട് മുക്കി എടുക്കാം. സ്വാദിഷ്ടമായ ബൗണ്ടി ചോക്ലേറ്റ് റെഡി. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരു പോലെ ഇഷ്ടമാകുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി wayanadan kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.