ഗായകൻ ശ്രീനാഥിന്റെ വിവാഹത്തിന് അതിഥിയായെത്തി ചിപ്പി; സാന്ത്വനത്തിലെ ദേവേടത്തി ആളാകെ മാറിപ്പോയെന്നു ആരാധകർ… | Chippy Renjith At Sreenath Wedding Malayalam
Chippy Renjith At Sreenath Wedding Malayalam : ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് ശ്രീനാഥ് ശിവശങ്കരൻ. 2009ലെ സ്റ്റാർ സിംഗർ വിജയിയാണ് ശ്രീനാഥ്.തമിഴ് നടൻ വിജയിയുടെ സിനിമയിലെ ഗാനങ്ങൾ പടിയാണ് ശ്രീനാഥ് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയത്. കച്ചേരികളും സ്റ്റേജ് ഷോകളുമൊക്കെയായി സ്വദേശത്തും വിദേശത്തുമൊക്കെ പ്രോഗ്രാം അവതരിപ്പിക്കുന്ന താരമാണ് ശ്രീനാഥ്. പല ആൽബം സോങ്ങുകളും ഷോർട് ഫിലിമുകളും ഇതിനോടകം തന്നെ ശ്രീനാഥ് ചെയ്തിട്ടുണ്ട്.
പിന്നണി ഗായകനായി സിനിമാ ലോകത്ത് ചേക്കേറിയ ശ്രീനാഥ് പിന്നീട് സംഗീത സംവിധായകനായി മാറുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ശ്രീനാഥ് എന്ന ഗായകന്റെ വിവാഹമാണ്.ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പ്രിയ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് ശ്രീനാഥ് ശ്രദ്ധിക്കപ്പെട്ടത്. ഐഡിയ സ്റ്റാര്‍ സിംഗറിലെ വിജയ് ഫാന്‍ എന്ന് പറഞ്ഞാല്‍ ആളുകള്‍ക്ക് ശ്രീനാഥിനെ കൂടുതൽ മനസ്സിലാവും. പിന്നണി ഗാന ലോകത്തേക്ക് കടന്ന ശ്രീനാഥ് ഇപ്പോള്‍ സംഗീത സംവിധായകന് കൂടെയാണ്.

ശ്രീനാഥിന്റെ വിവാഹ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നിരവധി താരങ്ങളും പിന്നണി ഗായകരും എല്ലാം കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നിരവധി ആരാധകരാണ് ശ്രീനാഥന്‍ വിവാഹാശംസകൾ പറഞ്ഞുകൊണ്ട് എത്തിയിരിക്കുന്നത്.ഡയറക്ടർ സേതുവിന്റെ മകൾ അശ്വതിയെയാണ് ശ്രീനാഥ് വിവാഹം ചെയ്തത്.കൃഷ്ണ പ്രസാദ് സാദിഖ്,സുരേഷ് കൃഷ്ണ,ജോഷി, പൊന്നമ്മ ബാബു, ടോവിനോ,വിനീത് കുമാർ, മണിയൻപിള്ള രാജു,റഹ്മാൻ,ജയറാം ഇന്ദ്രൻസ്, ചിപ്പി, രഞ്ജിത്ത് തുടങ്ങി വൻ തര നിരതന്നെ കല്യാണത്തിൽ പങ്കെടുക്കാൻ എത്തി.
വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ വൻ താരനിരകളുടെ ഇടയിൽ ചിപ്പി വളരെയധികം പ്രാധാന്യം നേടി. താരത്തിന്റെ ലുക്കും സ്റ്റൈലും എല്ലാം വ്യത്യസ്തമായിരുന്നു. പിങ്ക് നിറമുള്ള സാരിയിൽ മേക്കപ്പുകളുടെ ആഡംബരം ഒന്നുമില്ലാതെ തലയിൽ മുല്ലപ്പൂ ചൂടി നല്ലൊരു കേരള തനിമയിലാണ് താരം വിവാഹത്തിന് എത്തിയത്. താരത്തിന് ഒപ്പം തന്നെ ഭർത്താവ് രഞ്ജിത്തും കല്യാണത്തിന് എത്തിയിരുന്നു.