സുഖപ്രസവം കഴിഞ്ഞു ഇനി പ്രസവരക്ഷ.!! ചിന്നുവും കുഞ്ഞും വീട്ടിലേക്ക്; പുഷ്‌പ പാത ഒരുക്കി വരവേറ്റ് രാജേഷ്.!! | Chinnu Rajesh To Home After Delivery

Chinnu Rajesh To Home After Delivery : സോഷ്യൽ മീഡിയയിലൂടെ നിരവധി ആളുകളാണ് ഇന്ന് താരങ്ങൾ ആകുന്നത്. റീൽസും വീഡിയോകളുമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറഞ്ഞു നിൽക്കുന്ന ഈ താരങ്ങൾക്ക് അനേകം ആരാധകരമുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന ദമ്പതികൾ ആണ് ചിന്നുവും രാജേഷും. ടിക്‌ടോക് ഉണ്ടായിരുന്ന കാലത്താണ് ഇരുവരും ചെറിയ ചെറിയ ടിക് ടോക് വീഡിയോകളിലൂടെയാണ് തുടക്കത്തിൽ ശ്രദ്ധ ആകർഷിച്ചത്.

ടിക് ടോക്കി ലെ ഡാൻസിങ് കപ്പിൾ ആയിരുന്നു ഇരുവരും. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും നിരസാനിധ്യവും. തങ്ങളുടെ വിശേഷങ്ങൾ എല്ലാം ഇവർ ആരാധകാരുമായി പങ്ക് വെയ്ക്കാറുണ്ട്. അങ്ങനെ ചിന്നു ഗർഭിണിയാണെന്ന വിവരവും ഇവർ ആരാധകരുമായി പങ്ക് വെച്ചിരുന്നു. ഗർഭിണി ആയിരിക്കുമ്പോഴും റീലുകളും വീഡിയോകളും ഒക്കെയായി ചിന്നു സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

ചിന്നുവിന്റെ സീമന്ത ചടങ്ങുകൾ വളരെ ഗംഭീരമായാണ് കുടുംബം ആഘോഷിച്ചത്. നിരവധി സോഷ്യൽ മീഡിയ താരങ്ങൾ ചടങ്ങിൽ പങ്കെടുക്കയും ചെയ്തു. നിറഗർഭിണി ആയിരുന്ന സമയത്തും ഇരുവരും ചെയ്ത ഡാൻസ് വീഡിയോകൾ എല്ലാം തന്നെ വൈറൽ ആയിരുന്നു. രണ്ട് ദിവസം മുൻപാണ് കുഞ്ഞു ജനിച്ച സന്തോഷ വാർത്ത ഇവർ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.

ആൺകുഞ്ഞു ജനിച്ച വിവരം പോസ്റ്റ്‌ ചെയ്തപ്പോൾ തന്നെ നിരവധി ആരാധകരാണ് ആശംസകളും പ്രാർത്ഥനകളുമൊക്കെയായി എത്തിയത്. സുഖപ്രസവം ആകുമെന്ന് ആഗ്രഹിച്ചു എങ്കിലും ഓപ്പറേഷൻ ചെയ്യേണ്ടി വന്നു എന്നും. പ്രസവം ആകാൻ മണിക്കൂറുകളോളം ചിന്നു കാത്തിരുന്നു എന്നാൽ ഓപ്പറേഷൻ തന്നെ ചെയ്യേണ്ടി വന്നു എന്നും രാജേഷ് ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരുന്നു. ഇപോഴിതാ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വന്ന ചിന്നുവിനും കുഞ്ഞിനും സർപ്രൈസ് ആയി ഒരു വെൽക്കം ആണ് രാജേഷ് ഒരുക്കിയത്.വീട് മുഴുവൻ പൂക്കൾ കൊണ്ട് അലങ്കരിച്ചു മനോഹരമായ ഒരു വെൽക്കം ആണ് അമ്മയ്ക്കും കുഞ്ഞിനും നൽകിയത്.