ഹോളിവുഡ് ലോകത്ത് തിളങ്ങിയ ബോളിവുഡ് നടൻ; ഈ വ്യക്തി ആരാണെന്ന് മനസ്സിലായോ?… | Childhood Photo Of Bollywood Actor Goes Viral Malayalam

Childhood Photo Of Bollywood Actor Goes Viral Malayalam : ഇന്റർനെറ്റ്‌ ലോകത്ത് വൈറൽ ആയ സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തങ്ങളുടെ ഇഷ്ട താരങ്ങളുടെ അപൂർവ്വമായ ബാല്യകാല ചിത്രങ്ങൾ കാണാനുള്ള ആരാധകരുടെ ആഗ്രഹമാണ്, സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രങ്ങളെ ഇത്രത്തോളം ജനപ്രിയമാക്കിയത്. ഇന്ത്യൻ സിനിമ ആരാധകരുടെ സിനിമകളോടുള്ള ഇഷ്ടം, തീയറ്ററുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. തങ്ങളുടെ ഇഷ്ട താരങ്ങളുടെ വ്യക്തി ജീവിത വിശേഷങ്ങൾ അറിയുവാൻ, ഇന്ത്യൻ സിനിമ ആരാധകർക്ക് എന്നും ഇഷ്ടമാണ്.

ഹിന്ദി സിനിമകൾക്ക് പുറമേ തെലുങ്ക്, മലയാളം, തമിഴ്, ഇംഗ്ലീഷ്, പഞ്ചാബി, ചൈനീസ്, മറാത്തി തുടങ്ങി നിരവധി ഭാഷകളിൽ വേഷമിട്ട ഒരു ബോളിവുഡ് നടന്റെ കൗമാരക്കാലത്ത് ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. ഈ ചിത്രത്തിൽ നിന്നും ആൾ ഇപ്പോൾ ഒരുപാട് മാറിയിട്ടുണ്ടെങ്കിലും, ഈ മുഖം കാണുമ്പോഴേ ഒരുപാട് പേർക്ക് ഈ നടൻ ആരാണെന്ന് മനസ്സിലായിക്കാണും. രണ്ടുതവണ ദേശീയ ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയ ഈ നടൻ ആരാണെന്ന് നിങ്ങൾക്ക് ഇപ്പോൾ തന്നെ മനസ്സിലായെങ്കിൽ, ഉടൻതന്നെ ആ പേര് കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

500-ലധികം സിനിമകളിൽ വേഷമിട്ട ബോളിവുഡ് നടൻ അനുപം ഖേറിന്റെ കൗമാരക്കാലത്തെ ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. 1982-ൽ പുറത്തിറങ്ങിയ ‘ആഗമൻ’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അനുപം ഖേർ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട്, നിരവധി ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ട അനുപം ഖേർ, 1990-ൽ പുറത്തിറങ്ങിയ മോഹൻലാലിനെ നായകനാക്കി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘ഇന്ദ്രജാലം’ എന്ന ചിത്രത്തിലൂടെ മലയാളം സിനിമയിലും അരങ്ങേറ്റം കുറിച്ചു.

പ്രജ, പ്രണയം, കളിമണ്ണ് തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിൽ വേഷമിട്ട അനുപം ഖേർ, ദിലീപ് നായകനായി എത്തുന്ന ‘വോയ്‌സ്‌ ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിലും വേഷമിടുന്നുണ്ട്. ബ്രേക്ക്‌എവേ, ദി അദർ എൻഡ് ഓഫ് ദി ലൈൻ, ദി മിസ്ട്രെസ് ഓഫ് സ്‌പൈസസ്‌ തുടങ്ങി നിരവധി ഹോളിവുഡ് ചിത്രങ്ങളിലും അനുപം ഖേർ വേഷമിട്ടിട്ടുണ്ട്. വ്യത്യസ്ത ഭാഷകളിൽ തന്റെ അഭിനയ മികവ് കാഴ്ചവച്ച ഈ അതുല്യ നടൻ, തന്റെ 67-ാം വയസ്സിലും അഭിനയ ജീവിതത്തിൽ സജീവമായി തുടരുകയാണ്.