കുഴി ഇല്ലാതൊരു ചിക്കൻ മന്തി…!

0

ആദ്യം തന്നെ ചിക്കൻ 2മുതൽ 6വരെ ചേരുവകൾ ചേർത്ത് 1മണിക്കൂർ മന്തി ഉണ്ടാക്കുന്ന പാത്റത്തിൽ റസ്റ്റ് ചെയ്യാൻ വെക്കാം. അരിയും 20മിനിറ്റ് നന്നായി കഴുകിയ ശേഷം കുതിർക്കാൻ വെക്കാം. 1മണിക്കൂറിന് ശേഷം ചിക്കൻ അടുപ്പിൽ മൂടി വച്ച് 5മിനിറ്റ് കൂടുമ്പോൾ തിരിച്ചും മറിച്ചും ഇട്ടും ഒരു 25മിനിറ്റ് തീ കുറച്ചിട്ട് വേവിക്കുക..

ഇതേ സമയം തന്നെ ചോറിനുള്ള വെള്ളം വച്ച് അതിലേക്കു ഗരം മസാല കൂട്ടും ഉപ്പും ചേർത്ത് തളിക്കാൻ വെക്കാം..ഇതിലേക്ക് 1മാഗി ക്യൂബ് ഇഷ്ടപ്പെടുന്നവർക്ക് ചേർത്ത് കൊടുക്കാം.വെള്ളം തിളക്കുമ്പോൾ അതിലേക്കു കുതിർത്തു വെച്ചിരിക്കുന്ന അരി ഇട്ടു കൊടുത്തു 90%വേവിക്കുക..അതിനു ശേഷം ചോറ് ഊറ്റിയെടുത്ത് ചൂട് പോകുന്നതിന് മുമ്പ് തന്നെ ചിക്കൻ റെഡി ആയിരിക്കൂന്നതിന് മുകളിൽ ഇട്ട് കൊടുക്കാം..

ഇനി അതിനു മുകളിൽ റെഡും മഞ്ഞയും ഫുഡ് കളർ കുറച്ചു വെള്ളത്തിൽ കലക്കി അങ്ങുമിങ്ങും ആയി ഒഴിച്ച് കൊടുക്കാം.കുറച്ചു പച്ച മുളകൂകളും നെടുകെ കീറി കുത്തി വെക്കാം..എന്നിട്ട് ഒരു 5മിനിറ്റ് കുറഞ്ഞ തീയിൽ മൂടി വച്ച് വേവിക്കുക.. പിന്നീട് ഒരു ചെറിയ പാത്രത്തിൽ കുറച്ചു കനൽ എടുത്തു ചോറിന് നടുവിൽ ആയി വച്ച് അതിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തതിന് ശേഷം ഒരു 2മിനിറ്റ് അടച്ചു വെക്കാം…

ചോറിപ് പൂകച്ചൊവ കിട്ടാൻ വേണ്ടി ആണ് അങ്ങനെ ചെയ്യുന്നത്.. പിന്നീട് കനൽ എടുത്തു മാറ്റി..ചോറ് നന്നായി ഇളക്കി യോജിപ്പിക്കാം… ചിക്കൻ മന്തി റെഡി… ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.