ചിക്കൻ പൊരിക്കുമ്പോൾ😋👌 ഒരു തവണ എങ്കിലും ഇതുപോലെ ചെയ്ത് നോക്കൂ…കിടിലൻ ടേസ്റ്റാ😋😋

ചിക്കനിലേക്ക് മഞ്ഞപ്പൊടി, മുളകുപൊടി, മല്ലിപൊടി, പാകത്തിന് ഉപ്പ്, കുറച്ചു വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി തേച്ചു പിടിപ്പിച്ച ശേഷം അര കപ്പ് വെള്ളം ചേർത്ത് പാനിൽ വെച്ച് ചിക്കൻ മുക്കാൽ ഭാഗം വേവിച്ചെടുക്കണം. കുറച്ചു കറിവേപ്പില കൂടി ചേർത്ത് കൊടുക്കാം.

പത്തു മിനിറ്റിനു ശേഷം ചിക്കൻ വെന്തു വരുമ്പോൾ ഇറക്കി വെക്കാം. ഇനി മറ്റൊരു പാത്രത്തിൽ കോൺഫ്ലവർ, മൈദ, അരിപ്പൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, ഗരംമസാല, ഉണക്കമുളക് പൊടിച്ചത് എന്നിവ കൂട്ടി ചേർത്ത് വെക്കാം.

അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയുടെ പേസ്റ്റ്, ഒരു മുട്ട, അൽപ്പം ചെറുനാരങ്ങാ നീര്, ആവശ്യത്തിന് വെള്ളം എന്നിവ കൂടി ചേർത്ത് ദോശ മാവ് പോലെ ചേർത്തെടുക്കാം. വേവിച്ചു വെച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ചേർത്ത് 10 മിനിറ്റ് വെച്ചതിന് ശേഷം എണ്ണ ചൂടായി വരുമ്പോൾ വറുത്തെടുക്കാം.

മുക്കാൽ ഭാഗം ചിക്കൻ മൊരിഞ്ഞു വരുമ്പോൾ അതിലേക്കു അൽപ്പം വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക് മുറിച്ചത്, അൽപ്പം കറിവേപ്പില എന്നിവ കൂടി എണ്ണയിൽ ഇട്ടു കൊടുക്കാം. ശേഷം വറുത്തു കോരിയെടുക്കാം. നല്ല ചൂട് പൊറോട്ടക്കൊപ്പം കഴിച്ചു നോക്കൂ. സൂപ്പർ ആണ്. എല്ലാവരും ട്രൈ ചെയ്തു നോക്കൂ.. credit : Fadwas Kitchen

റവ കൊണ്ടൊരു അടിപൊളി ഇഡലി :