കൊതിയൂറും ചിക്കൻ പക്കോട 😋😋 ഇങ്ങനെ തയ്യാറാക്കി നോക്കൂ 😋👌 എളുപ്പത്തില്‍ രുചികരമായ ചിക്കൻ പക്കോട 👌👌

0

കൊതിയൂറും ചിക്കൻ പക്കോട  ഇങ്ങനെ തയ്യാറാക്കി നോക്കൂ  എളുപ്പത്തില്‍ രുചികരമായ ചിക്കൻ പക്കോട  റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ചേരുവകൾ :

  • ചിക്കൻ – കാൽ കിലോ
  • ഇഞ്ചി -ചെറിയ കഷ്ണം
  • വെളുത്തുള്ളി – 4 അല്ലി
  • പച്ചമുളക് – 3 എണ്ണം
  • മല്ലിയില – ഒരു പിടി
  • കറിവേപ്പില – 2 തണ്ട്
  • പുതിനയില – 1 തണ്ട്
  • നാരങ്ങാനീര് – ഒരു നാരങ്ങായുടേത്
  • മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
  • കാശ്മീരി മുളക് പൊടി – 3 ടേബിൾസ്പൂൺ
  • ഗരംമസാല പൊടി – 1 ടീസ്പൂൺ
  • മൈദ പൊടി – കാൽ കപ്പ്‌
  • കടല മാവ് – കാൽ കപ്പ്‌
  • പത്തിരി /അപ്പം പൊടി – 2ടേബിൾസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെജിറ്റബിൾ ഓയിൽ /വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്നവിധം

ആദ്യം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഇലകളെല്ലാം ഒന്ന് ചതച്ചെടുക്കണം ശേഷം ചിക്കനിൽ ഈ മസാലയും ആവശ്യത്തിന് ഉപ്പും പൊടികളെല്ലാം ചേർത്ത് ഒരു അരമണിക്കൂർ മാറ്റിവയ്ക്കണം. അരമണിക്കൂർ കഴിഞ്ഞാൽ ചിക്കനിൽ മൈദപ്പൊടിയും, കടലമാവും അരിപ്പൊടിയും ചേർത്ത് ഒന്ന് പുരട്ടിയെടുത്തതിന് ശേഷം എണ്ണയിൽ വറുത്തു കോരാം. ഈ എണ്ണയിൽ പച്ചമുളക്‌ ഒന്ന് കീറിയതും കറിവേപ്പിലയും വറുത്തു കോരി അലങ്കരിച്ചു വിളമ്പാം. നല്ല കറുമുറായുള്ള ചിക്കൻ പക്കാവട തയാർ. ഇത് ചൂട് ചായക്ക്‌ ഒപ്പം നല്ല മഴയുള്ളപ്പോൾ കൊറിക്കാൻ പറ്റിയ ഒരു കടിയാണ്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus