ചിക്കൻ ഫ്രൈ ചെയ്യുമ്പോൾ ഈ മസാല ഇതുപോലെ ഉണ്ടാക്കുനോക്കൂ.. രുചി ഇരട്ടിയാകും.!!

ചിക്കൻ ഫ്രൈ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ്. ചിക്കൻ ഫ്രൈ എപ്പോഴെങ്കിലുമൊക്കെ വീട്ടിൽ ഉണ്ടാക്കുന്നവരും കുറവല്ല. ചിക്കൻ ഫ്രൈ പല രീതിയിലും ഉണ്ടാക്കാും. പല തരം മസാലകൾ ചേർത്ത് മികച്ച രുചിയിൽ തന്നെ ഉണ്ടാക്കാവുന്ന ഒന്നാണ് ചിക്കൻ ഫ്രൈ. ഇനി ചിക്കൻ ഫ്രൈ ഉണ്ടാക്കുമ്പോൾ നിങ്ങൾ ഈ മസാല ചേർത്തു ഉണ്ടാക്കിയാൽ ചിക്കൻ ഫ്രൈയുടെ രുചി കൂടുമെന്ന് ഉറപ്പാണ്.

നിങ്ങൾക്ക് തീർച്ചയായും ഈ ചിക്കൻ ഫ്രൈ ഇഷ്ടമാകുമെന്ന് ഉറപ്പാണ്. അര കിലോ ഗ്രാം ചിക്കൻ വരഞ്ഞ് വയ്ക്കുക. പിരിയൻ മുളക് മുഴവനോട് കൂടിയത് അരമണിക്കൂർ നന്നായി കുതിർക്കുക. അത് ഒരു മിക്‌സിയുടെ ജാറിൽ ഇടുക. ഒപ്പം ഒരു കഷ്ണം ഇഞ്ചി കുറച്ച് അല്ലി വെളുത്തുള്ളി, കറിവേപ്പില, അല്പം വെള്ളം എന്നിവ ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കുക.

ഈ മസാല ചിക്കനിൽ നന്നായി തേച്ച് പിടിപ്പിക്കുക. അല്പം ഗരം മസാലയും മഞ്ഞൾ പൊടി ഉപ്പ് എന്നിവ ചേർക്കുക. അര ടീസ്പൂൺ കുരുമുളക്, ഒരു കോഴിമുട്ട, അല്പം കോൺഫ്‌ളവർ എന്നവ ചേർത്ത് ചിക്കനിൽ തിരുമ്മി ചേർക്കുക. അവസാനമായി അതിൽ രണ്ട് സ്പൂൺ തൈരും ചേർത്ത് നന്നായി മിക്‌സി ചെയ്ത് മാറിനേറ്റ് ചെയ്യാനായി മാറ്റി വയ്ക്കുക. അല്പ സമയത്തിനു ശേഷം നന്നായി ചൂടായ എണ്ണയിൽ വറുത്തു കോരുക. അല്പം കറിവേപ്പിലയും ചേർത്ത് വറുക്കാം സ്വാദിഷ്ഠമായ ചിക്കൻ ഫ്രൈ റെഡി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Fathimas Curry World ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

ചപ്പാത്തിമാവ് കൊണ്ട് അടിപൊളി എഗ്ഗ് പറാത്ത റോൾ