തന്റെ സന്തോഷവും നൃത്തവും നിലച്ചുപോയ ദിവസങ്ങളെക്കുറിച്ച് ആശാശരത്ത് മനസ്സ് തുറക്കുന്നു !!!

അഭിനയവും നൃത്തവും ഒരുപോലെ പ്രിയപ്പെട്ടതാണ് ചലച്ചിത്രത്താരം ആശാ ശരത്തിന്. മലയാള സിനിമയിൽനിരവധി ശക്തമായ കഥാപാത്രങ്ങൾ ആശാ ശരത്ത് അഭിനയിച്ചിട്ടുണ്ട്. എന്നാൽ ജീവിതത്തിൽ ഒരു വേള തന്റെ സന്തോഷവും നൃത്തവും നിലച്ചു പോയ നിമിഷങ്ങൾ ഉണ്ടായിരുന്നുവെന്ന് ആശാശരത്ത് പറയുന്നു. കൈരളി ടിവിയിലെ ജെ.ബി. ജംങ്ഷൻ പരിപാടിയിലാണ് ആശാ ശരത്ത് ഈ കാര്യം വെളിപ്പെടുത്തിയത്.

വേണു ഗോപാൽ എന്ന് ആശയുടെ ഏറ്റവും പ്രിയപ്പെട്ട ചേട്ടന്റെ വിയോഗമാണ് ആശയെ തളർത്തിയത്. വേണുചേട്ടൻ തങ്ങളെ വിട്ടു പോയത് ഇപ്പോഴും അംഗീകരിക്കാൻ സാധിക്കാത്ത ഒന്നാണെന്നും ചേട്ടനെക്കാളുപരി അച്ഛനും സുഹൃത്തുമെല്ലാമായിരുന്നു ചേട്ടൻ എന്ന് ആശ ഓർക്കുന്നു. ഞാൻ പറയുന്ന ആളെ കല്യാണം കഴിക്കുമോ എന്ന് ചെറുപ്പം മുതൽ വേണുചേട്ടൻ ചോദിക്കാറുണ്ടായിരുന്നു. അത് പോലെ തന്നെ ചേട്ടൻ കണ്ടെത്തി ആളാണ് ശരത്ത് എന്നും ആശ തന്റെ അഭിമുഖത്തിൽ പറഞ്ഞു.

വേണുചേട്ടന്റെ കല്യാണത്തിനു ശേഷമേ താൻ കല്യാണം കഴിക്കു എന്ന് ആശ പറയാറുണ്ടായിരുന്നു. അങ്ങനെ ഒരു സെപ്തംബർ ഏഴിന് ചേട്ടന്റെ വിവാഹവും പതിനൊന്നിന് ശരത്തുമായുള്ള തന്റെ വിവാഹവും നടന്നു എന്നും ആശ പറയുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ തികച്ചും അപ്രതീക്ഷിതമായായിരുന്നു ചേട്ടന്റെ വിയോഗം. അദ്ദേഹം മരിച്ചു എന്നല്ല തങ്ങളെ വിട്ടു പോയി എന്ന് മാത്രമേ താൻ പറയൂ എന്നാണ് ആശ പറയുന്നത്. ഇരുപതി എട്ടാം വയസ്സിലാണ് വേണുഗോപാലിന്റെ മരണം.

ഹൃദയത്തിനുണ്ടായ അസുഖം മൂലമാണ് അദ്ദേഹം അന്തരിച്ചത്. ഒരു വർഷത്തോളം ഈ നഷ്ടത്തിന്റെ വേദനയിലായിരുന്നു കുടുംബം. ആ ഒരു വർഷത്തോളം തന്റെ അമ്മ നൃത്തം പഠിപ്പിച്ചിട്ടില്ല. താനും നൃത്തം ചെയ്തില്ലെന്ന് ആശ പറഞ്ഞു. വിവാഹം കഴിഞ്ഞ് ദുബായിലേയ്ക്ക് പോകുന്നതിനു മുൻപാണ് ഈ വിയോഗം ഉണ്ടായത്. അതിനു ശേഷം താൻ ദുബായിലേയ്ക്ക് തിരിച്ചു പോകാൻ വേണ്ടിയാണ് അമ്മ വീണ്ടും നൃത്തംക്ലാസുകൾ ആരംഭിച്ചതെന്നം അവർ പറഞ്ഞു.