രാവിലെ മുളപ്പിച്ച ചെറുപയർ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്…!

ഭാരതത്തിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും കൃഷിചെയ്യുന്നതും വളരെയധികം പോഷകമൂല്യമുള്ളതുമായ പയർ വർഗ്ഗചെടിയാണ് ചെറുപയർ. ഔഷധമായും ഈ ധാന്യം ഉപയോഗിക്കുന്നുണ്ട്. ഇതിൽ അന്നജം, കൊഴുപ്പ് ,നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ബി, കാൽസിയം, മഗ്നീഷ്യം, ഫോസ്ഫറസ്, സോഡിയം എന്നി അടങ്ങിയിട്ടുണ്ട്. മങ് ബീൻ, ഗ്രീൻ ഗ്രാം, മാഷ്, മൂങ് എന്നിവ സാധാരണനാമങ്ങളാണ്.

സംസ്കൃതത്തിൽ മുദ്ഗ:, ശിംബിശ്രേഷ്ഠ, വർണാഹ:, രസോത്തമ: എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇതിന്റെ ഹിന്ദി നാമം മൂംഗ് എന്നാണ്. പച്ചയ് പയറു, പച്ചയ് പേശലു എന്നീ പേരുകളിൽ തമിഴ്, തെലുഗു എന്നീ ഭാഷകളിലും അറിയപ്പെടുന്നു. മധുരം, കഷായം എന്നിങ്ങനെ രസം, ലഘു, രൂക്ഷം എന്നീ ഗുണങ്ങൾ, ശീത വീര്യം, മധുരം വിപാകം എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ.

വിത്തും വേരും ഔഷധത്തിനു ഉപയോഗിക്കുന്നു.മദ്ധ്യമ പഞ്ചമൂലത്തിലെ ഒരു ഘടകമാണ്. ചെറുപയർ ത്രിദോഷങ്ങൾ നിയന്ത്രിച്ചു ശരീരം പുഷ്ടിപ്പെടുത്തുന്നു. ചെറുപയർ പൊടി താളിയായി ഉപയോഗിച്ചാൽ താരൻ മാറും. രസം ഉള്ളിൽ ചെന്നുണ്ടാകുന്ന വിഷം ശമിക്കുന്നതിനു് ചെറുപയർ സൂപ്പ് ശർക്കര ചേർത്ത് 100 മില്ലി ലിറ്റർ വീതം ഇടക്കിടെ കഴിച്ചു കൊണ്ടിരിക്കുക.

30 മുതൽ 120 സെന്റീമീറ്റർ വരെ പൊക്കത്തിൽ നിവർന്നു വളരുന്ന ഏകവർഷിസസ്യമാണിത്. തണ്ടുകൾ തവിട്ട് നിറത്തിൽ രോമാവൃതമായി കാണപ്പെടുന്നു. മൂന്ന് ഇതളുകൾ വീതമുള്ള ഇലകൾ ഏകാന്തര രീതിയിലാണ് കാണപ്പെടുന്നത്. പൂവ് കുലകളായി പത്രകക്ഷത്തിൽ നിന്നും ഉണ്ടാകുന്നു. നാലോ അഞ്ചോ പൂക്കൾ വീതമുള്ള പൂങ്കുലകൾക്ക് 10 മുതൽ 23 സെന്റീമീറ്റർ വരെ നീളമുണ്ടാകും.