ഓണം സ്പെഷ്യലാക്കാൻ ചെണ്ടമുറിയൻ; തുടക്കം ഇത് കഴിച്ചായാലോ… | Chendamuriyan Recipe Onam Special Malayalam

Chendamuriyan Recipe Onam Special Malayalam : വളരെ രുചികരമായ പല വിഭവങ്ങൾ നിങ്ങൾ കഴിച്ചിട്ടുണ്ടാവും പക്ഷേ ഓണദിവസം ഒത്തിരി വിഭവങ്ങളാണ് നമ്മൾ ഉച്ചയ്ക്ക് സദ്യയുടെ കൂടെ കഴിക്കുന്നത്, ഉച്ചയ്ക്ക് കഴിക്കുന്ന കാര്യങ്ങളെല്ലാവർക്കും അറിയാവുന്നതാണ്.എന്നാൽ രാവിലെ എന്ത് കഴിക്കും ഓണദിവസം രാവിലെ കഴിക്കേണ്ട പരമ്പരാഗതമായ അതുപോലെതന്നെ പഴയകാലത്തെ ആളുകൾ തയ്യാറാക്കി കഴിച്ചിരുന്ന ഒരു വിഭവമാണ് ചെണ്ട മുറിയൻ.ചെണ്ട മുറിയൻ എന്ന പേരിൽ തന്നെ വളരെ വ്യത്യാസമുണ്ട് അപ്പോ ഇത് എന്താണ് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ളത് എല്ലാവർക്കും അറിയാത്ത ഒരു കാര്യമാണ്.

നേന്ത്രപ്പഴം ചെണ്ടയുടെ രൂപത്തിൽ മുറിച്ച് തയ്യാറാക്കുന്നത് കൊണ്ടാണ് ഈ വിഭവത്തിന് ചെണ്ടമുറിയൻ എന്ന പേര് ലഭിച്ചിരിക്കുന്നത്. നേന്ത്രപ്പഴം രാവിലെ വളരെ രുചികരമായി കഴിക്കുമ്പോൾ നമുക്ക് ശരീരത്തിന് വളരെ നല്ലൊരു ഉന്മേഷവും ആരോഗ്യവും ലഭിക്കുന്നതാണ്.സദ്യ വിഭവങ്ങൾ ഒക്കെ തയ്യാറാക്കാൻ രാവിലെ തന്നെ നല്ല ഉഷാറായിട്ട് ഒരു ചെണ്ട മുറിയും കഴിച്ചു കഴിഞ്ഞാൽ ഇതിൽ വെറും സന്തോഷം വേറെ എന്താണ്.ഓണത്തിന് മാത്രമല്ല ഏത് സമയത്ത് നമുക്ക് കഴിക്കാൻ നല്ലതാണ് ചെണ്ട മുറിയൻ. മിക്കവാറും കുട്ടികൾക്ക് നേന്ത്രപ്പഴം കഴിക്കാൻ ഒത്തിരി മടിയാണ് അങ്ങനെയുള്ള കുട്ടികളെ കഴിപ്പിക്കാൻ ഇതുപോലെ ചെണ്ടമുറിയൻ തയ്യാറാക്കി കൊടുത്താൽ എന്തായാലും അവർ വേണ്ട എന്ന് പറയില്ല അത്രയും രുചികരമാണ് ചെണ്ടമുറിയൻ.

ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ആദ്യമായി കുറച്ച് വെള്ളം ഒഴിച്ച് നേന്ത്രപ്പഴം ചെണ്ടയുടെ രൂപത്തിൽ മുറിച്ചെടുക്കുക. മുറിച്ചതിനുശേഷം കുറച്ച് ആ വെള്ളത്തിലേക്ക് നേന്ത്രപ്പഴം ഇട്ട് നന്നായിട്ട് വേവിച്ചെടുക്കാം. ഇത് വെന്ത് വരുമ്പോൾ അതിലേക്ക് ശർക്കരപ്പാനി കൂടി ചേർത്ത് കൊടുക്കുക.ശർക്കരപ്പാനി നേന്ത്രപ്പഴവും കൂടി ഒന്നിച്ച് വെന്തു തുടങ്ങുമ്പോൾ അതിലേക്ക് ഏലക്കപ്പൊടി, നെയ്യും ചേർത്ത്, കൊടുക്കുക. ഇതെല്ലാം നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് പാകത്തിന് ആയിക്കഴിയുമ്പോൾ കഴിക്കാവുന്നതാണ്.ശർക്കര മുഴുവനായും ഈ നേന്ത്രപ്പഴത്തിൽ ചേർന്നിട്ടുണ്ടാവും ഒപ്പം തന്നെ നെയ്യുടെ വാസനയും, നേന്ത്രപ്പഴവും എല്ലാം കൂടി ചേർക്കുമ്പോൾ ചെണ്ട മുറിയൻ കഴിച്ചാലും കഴിച്ചാലും മതി വരില്ല അത്രയും രുചികരമാണ് ഈ ഒരു വിഭവം അത്രയും ഹെൽത്തിയുമാണ്.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിSwadcuisine By Swapna Rakeshചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Swadcuisine By Swapna Rakesh