
സന്തോഷ വാർത്ത അറിയിച്ച് ചെമ്പൻ വിനോദ്!! പ്രിയതമയെ എടുത്ത് കറക്കി താരം; ആശംസ പ്രവാഹവുമായി ആരാധകർ… | Chemban Vinod Jose Happy News Malayalam
Chemban Vinod Jose Happy News Malayalam : മലയാള സിനിമകളിൽ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ശ്രെദ്ധ നേടിയ താരങ്ങളിൽ ഒരാളാണ് ചെമ്പൻ വിനോദ്. നായക കഥാപാത്രങ്ങളും വില്ലൻ കഥാപാത്രങ്ങളും വളരെ തന്മയത്വത്തോടെ ചെയ്യുന്ന താരത്തെ പ്രേക്ഷകരും തങ്ങളുടെ ഹൃദയത്തിലെറ്റുന്നു. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.
സിനിമ മേഖലയിൽ സജീവ സാന്നിധ്യമാണ് ഇദ്ദേഹം. താരത്തിന്റെതായി നിരവധി ചിത്രങ്ങൾ റിലീസ് ആവുകയും നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയും ചെയ്യുന്നുണ്ട്. പുത്തൻ ചിത്രങ്ങൾക്കായി പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇപ്പോൾ ഇതാ ഭാര്യയോടൊപ്പം ഉള്ള ഒരു പുതിയ ചിത്രമാണ് ആരാധകർക്കായി സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്.

തങ്ങളുടെ മൂന്നാം വിവാഹ വാർഷികം സംബന്ധിച്ചാണ് താരം ഇത്തരത്തിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ”ഹാപ്പി ആനിവേഴ്സറി മൈ ചെമ്പോസ്കി” എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഭാര്യയുടെ പേരാണ് മറിയം തോമസ്. ആനിവേഴ്സറി ചിത്രങ്ങൾ മറിയം തോമസും തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ”ഹാപ്പി ആനിവേഴ്സറി മൈ ചെമ്പോസ്ക, മൂന്നുവർഷമായെന്നു വിശ്വസിക്കാൻ ആവുന്നില്ല, സ്നേഹം മാത്രം. എന്ന അടിക്കുറിപ്പോടെയാണ് മറിയം ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്.
2020 ലാണ് നടൻ ചെമ്പൻ വിനോദും മറിയവും വിവാഹിതരാകുന്നത്.കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റ് ആണ്. ചെമ്പൻ വിനോദ് നിർമിച്ച ഭീമന്റെ വഴി എന്ന ചിത്രത്തിലൂടെ മറിയവും അഭിനയ ലോകത്തേക്ക് ചുവട് വച്ചിരുന്നു. നിരവധി ആരാധകരും താരങ്ങളും ആണ് ഇവർക്ക് ആനിവേഴ്സറി ആശംസകളുമായി എത്തുന്നത്.