ചീരു ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ..😍 പുത്തൻ ചിത്രം നിമിഷങ്ങൾക്കകം വൈറൽ.!! ഏറ്റെടുത്ത് സോഷ്യൽ ലോകം.!! കയ്യടിച്ച് ആരാധകരും 👌

അന്തരിച്ച ചിരഞ്ജീവി സർജയുടെ ഭാര്യ മേഘന രാജ് ഒക്ടോബർ 22 വ്യാഴാഴ്ച ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചെടുത്ത നടിയാണ് മേഘ്ന രാജ്. ഭർത്താവ് ചിരഞ്ജീവിയുടെ മരണം താരലോകം ഞെട്ടലോടെയാണ് അറിഞ്ഞത്.
മൂന്നു മാസം ഗർഭിണിയായിരിക്കുമ്പോൾ ഭര്ത്താവ് നഷ്ടപ്പെട്ടെങ്കിലും ദൈര്യം വിടാതെ ജൂനിയർ ചീരുവിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു താരവും കുടുംബവും.

ചീരുവിന്റെ സഹോദരനായ ദ്രുവ കുഞ്ഞിനായി 10 ലക്ഷം വിലയുള്ള വെള്ളി തൊട്ടിൽ വാങ്ങി കാത്തിരിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. വാർത്തകളും സന്തോഷങ്ങളും ആരധകരുമായി പങ്കു വെക്കാറുണ്ട് ഈ താരകുടുംബം. കുഞ്ഞിനെ കാത്തിരിക്കാൻ കുടുംബത്തോടൊപ്പം പ്രാർഥനയോടെ നിരവധി ആരാധകരും കാത്തിരിക്കുകയായിരുന്നു. ആൺകുഞ്ഞിന് ജന്മ നൽകിയ വാർത്ത എല്ലാവരെയും സന്തോഷിപ്പിച്ചു. കുഞ്ഞിനെ ഏറ്റുവാങ്ങിയ ദ്രുവയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ജൂനിയർ ചീരുവിനെ വരവേറ്റും ആശംസകൾ നേർന്നുകൊണ്ടും സിനിമ ലോകമുൾപ്പെടെ നിരവധി ആരധകരും എത്തിയത് ശ്രദ്ധ നേടിയിരുന്നു. ഈ സന്തോഷത്തിനു മാറ്റ് കൂട്ടാനായി ഇപ്പോഴിതാ ചീരുവും കുടുംബവും ഉൾപ്പെടുന്ന എഡിറ്റഡ് ഫോട്ടോകളാണ് മാധ്യമങ്ങളിൽ ആരാധകർ പങ്കു വെച്ചിരിക്കുന്നത്. ചീരു ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ആയിരുന്നേനെ എന്ന് പറഞ്ഞുകൊണ്ട് കുഞ്ഞിനെ എടുത്തു നിൽക്കുന്ന ചിത്രങ്ങൾ ഏറെ ചർച്ചയായി കൊണ്ടിരിക്കുകയാണ്.

വളരെ നല്ല പ്രതികരണങ്ങളാണ് ചിത്രത്തിനും ജൂനിയർ ചീരുവിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച ധ്രുവ സർജ തന്റെ പ്രിയപ്പെട്ട സഹോദരി മേഘന രാജിന് വേണ്ടി ഗ്രാൻഡ്ബാബി ഷവർ ചടങ്ങ് നടത്തി. പരിപാടിയിൽ ധ്രുവയുടെയും മേഘനയുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ബേബി ഷവറിൽ നിന്നുള്ള ഫോട്ടോകലും നവമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications