അമ്പോ.!! വൈറലായ ഒരു ഇൻസ്റ്റാഗ്രാം ചാറ്റ് കേക്ക്.!? പ്രിയ സുഹൃത്തിന് ജന്മദിന ആശംസകൾ; ബർത്ത് ഡേ കേക്ക് ഏതാണ്ട് നമ്മുടെ മെസ്സേജ് പോലെയിരിക്കും.!! | Chat Viral Cake Baking Video
Chat Viral Cake Baking Video : ജന്മദിനങ്ങൾ എന്ന് പറയുമ്പോൾ എല്ലാവരെയും സംബന്ധിച്ച് വിശേഷമായ ഒന്നാണ്. കേക്കില്ലാത്ത ഒരു ജന്മദിനത്തെ പറ്റി ചിന്തിക്കുവാൻ പോലും കഴിയില്ല. അത് അപൂർണ്ണമായ ഒരു ആഘോഷമായിരിക്കും. ഇപ്പോൾ ഒരാൾ തന്റെ സുഹൃത്തിനു വേണ്ടി തയ്യാറാക്കിയ പ്രത്യേക കേക്കിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇൻസ്റ്റാഗ്രാമിന്റെ ഡയറക്റ്റ് മെസഞ്ചറിന്റെ ഇൻറർഫേഴ്സിനോട് സാമ്യമുള്ള ഒരു കേക്ക് ആണ് ഇയാൾ തയ്യാറാക്കിയിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ആ മനുഷ്യൻ ആദ്യം തന്റെ സുഹൃത്തുമായുള്ള ഒരു ചാറ്റ് വീഡിയോ ആണ് കാണിക്കുന്നത്. അവിടെ അയാൾക്ക് തുടക്കത്തിൽ ജന്മദിനാശംസകൾ നേരുകയും കേക്ക് ബേക്കിംഗ് ആശയം പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട് ഞാൻ നിങ്ങൾക്ക് ഒരു കേക്ക് ഉണ്ടാക്കുന്നു. അത് കൃത്യമായി പറഞ്ഞാൽ ഏതാണ്ട് ഇതുപോലെ ഇരിക്കും എന്നാണ് അയാൾ തൻറെ സുഹൃത്തിനോട് പറയുന്നത്.
മെഴുകുതിരികൾ ഊതി കേക്ക് മുറിക്കുന്നതിന് മുൻപ് ആ വ്യക്തി കേക്ക് തയ്യാറാക്കുന്നു. ഒരു കഷണം മുറിക്കുമ്പോൾ കേക്കിന്റെ പാളികൾ ഇൻസ്റ്റഗ്രാം ചാറ്റ് പോലെ അടുക്കിയ രീതിയിലാണ് കാണപ്പെടുന്നത്. ഇൻസ്റ്റാഗ്രാം ഇൻറർഫേസിനോട് സാമ്യമുള്ള ഒരു ചുവന്ന ഡോട്ടും കേക്കിൽ കാണാൻ കഴിയുന്നു. എൻറെ സുഹൃത്തിൻറെ ജന്മദിനം ആഘോഷിക്കാൻ ഒരു കേക്ക് ഉണ്ടാക്കി. ഞങ്ങളുടെ സൗഹൃദം ഞങ്ങൾ ഇൻസ്റ്റഗ്രാം ഡിഎം വഴി ഉണ്ടാക്കിയെന്നാണ് വീഡിയോയ്ക്ക് താഴെ അയാൾ നൽകിയിരിക്കുന്ന കുറിപ്പ്.
പങ്കുവെച്ച വീഡിയോ ഇതിനോടകം 20 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഇത് എന്നെഴുതിയ ഒരു കേക്ക് ഞാൻ പ്രതീക്ഷിച്ചിരുന്നു എന്നാണ് ഒരാൾ കമൻറ് ആയി കുറിച്ചിരിക്കുന്നത്. എന്തുതന്നെയായാലും ബർത്ത് ഡേ കാരനായ സുഹൃത്ത് ഭാഗ്യവാൻ തന്നെയാണ് എന്നാണ് ആളുകൾ ഒന്നടങ്കം പറയുന്നത്. ഇങ്ങനെ സ്പെഷ്യൽ കേക്ക് പോലും സമ്മാനിക്കുന്ന ഒരു സുഹൃത്ത് ഉണ്ടായത് അയാളുടെ ഭാഗ്യമാണെന്നാണ് എല്ലാവരും ഒറ്റ സ്വരത്തിൽ പറയുന്നത്. വ്യത്യസ്തമായ ഈ കേക്ക് ഐഡിയ ഇനിയും പലരും പരീക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് സോഷ്യൽ മീഡിയ.