ഇത്തവണത്തെ ക്രിസ്തുമസ് മുമ്പത്തേക്കാളും സ്പെഷ്യൽ ആണ്; മാതാപിതാക്കൾ ആയതിനു ശേഷമുള്ള ആദ്യത്തെ ക്രിസ്തുമസ് ആഘോഷിച്ചു ചന്ദ്രയും ടോഷും… | Chandra And Tosh Christmas Celebration With Baby Malayalam

Chandra And Tosh Christmas Celebration With Baby Malayalam : കേരളത്തിൽ ഒരുപാട് ആരാധകരുള്ള താരദമ്പതിമാരാണ് സൂര്യാ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന പരമ്പരയിൽ നായികയായി അഭിനയിക്കുന്ന നടി ചന്ദ്രാ ലക്ഷ്മണും ഇതേ സീരിയലിൽ തന്നെ സഹതാരമായി അഭിനയിക്കുന്ന ടോഷ് ക്രിസ്റ്റി എന്ന താരത്തിന്റെ ഭർത്താവും. സീരിയൽ ലൊക്കേഷനിൽ വച്ചുണ്ടായ അടുപ്പം പിന്നീട് ഇരുവരുടെയും വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു. 2021 നവംബറിൽ വിവാഹിതരായ താരങ്ങൾക്ക് 2022ൽ ഒരു കുഞ്ഞ് ജനിച്ചു.

താരങ്ങളുടെ വിവാഹവും ഗർഭകാലവും കുഞ്ഞതിഥിയുടെ വരവുമെല്ലാം സോഷ്യൽ മീഡിയ വഴി പ്രേക്ഷകരിലേക്ക് ഇവർ പങ്കുവെച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴാണ് താരങ്ങൾ കുഞ്ഞുവാവയുടെ മുഖം ആദ്യമായി പ്രേക്ഷകരെ കാണിക്കുന്നത്. കുഞ്ഞുവാവയുടെ ആദ്യത്തെ ക്രിസ്മസിനെക്കുറിച്ചുള്ള വീഡിയോയാണ് പ്രേക്ഷകർക്കായി ചന്ദ്രയും ടോഷും പങ്കുവെച്ചിട്ടുള്ളത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ കുഞ്ഞുവാവയുടെ ആദ്യക്രിസ്മസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ഒരുപാട് ആരാധകർ ഇരുവർക്കും കുഞ്ഞിനും ആശംസകളായി എത്തുകയും ചെയ്തിരുന്നു.

കുഞ്ഞുപാപ്പായ്ക്കൊപ്പം ആദ്യത്തെ ക്രിസ്മസ് എന്ന തലക്കെട്ടോടു കൂടിയാണ് ചന്ദ്രയും ടോഷും വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ചന്ദ്രയുടെയും ടോഷിന്റെയും കുടുംബാംഗങ്ങളെല്ലാം ക്രിസ്മസ് ആഘോഷിക്കാൻ എത്തിയിട്ടുണ്ട്. അമ്മയുടെയും അച്ഛന്റെയും കുടുംബത്തോടൊപ്പം ആദ്യക്രിസ്മസ് ആഘോഷിക്കുന്ന കുഞ്ഞുവാവയ്ക്ക് ഒരുപാട് ആരാധകരാണ് ആശംസകളുമായി എത്തിയിട്ടുള്ളത്. ചന്ദ്രയുടെയും ടോഷിന്റെയും കുടുംബങ്ങൾ തമ്മിൽ നല്ല ഐക്യമുണ്ടെന്നും ഈ സ്നേഹവും ഐക്യവും ജീവിതകാലം മുഴുവൻ നിലനിൽക്കട്ടെ എന്നും ആരാധകർ ആശംസിച്ചിട്ടുണ്ട്.

ടോഷിന്റെ കുടുംബത്തിൽ എത്തിപ്പെട്ട ചന്ദ്ര എത്ര ഭാഗ്യവതിയാണെന്ന് ഒരുപാട് പേർ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഇരുവരും നല്ല ജോഡികളാണെന്നും ഒരിക്കലും വേർപിരിയാതെ ഈ സ്നേഹബന്ധം എന്നും നിലനിൽക്കാൻ പ്രാർത്ഥനകളും ആശംസകളും അറിയിക്കുന്നു എന്നുമെല്ലാം ടീവി പ്രേക്ഷകർ കമ്മന്റ് ചെയ്തിട്ടുണ്ട്. സ്വന്തം എന്ന ഹിറ്റ് സീരിയലിലെ സാന്ദ്ര എന്ന ഉശിരൻ കഥാപാത്രത്തെ അവതരിപ്പിച്ച ചന്ദ്രാ ലക്ഷ്മണൻ ഒട്ടേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Rate this post