ചക്കപ്പഴത്തിലെ ‘പൈങ്കിളി’ ആരാണെന്നറിയാമോ…😍😍 കിടിലൻ ലുക്കിൽ ‘ശ്രുതി രജനികാന്ത്’.!!!

ഫ്‌ളവേഴ്‌സ് ടീവിയിൽ പുതുതായി സംപ്രേക്ഷണം തുടങ്ങിയ ഹാസ്യ പരമ്പരയാണ് ‘ചക്കപ്പഴം’. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ സീരിയലിന് നിറഞ്ഞ കയ്യടിയാണ് ആരാധകർ നൽകുന്നത്. ഉപ്പും മുളകിന്റെത് പോലുള്ള അവതരണത്തിൽ അതെ സ്വീകാര്യമാണ് ചക്കപ്പഴത്തിനും ലഭിക്കുന്നത്.

നർമ രസങ്ങൾ കോർത്തിണക്കിയ ഈ പരമ്പരയിലെ ഒരു പ്രധാന കഥാപാത്രമായ പൈങ്കിളിയെ അവതരിപ്പിക്കുന്നത് ‘ശ്രുതി രജനികാന്ത്’ ആണ്. അഭിനയം കൂടാതെ താരം മോഡലും ഡാൻസറും കൂടിയാണ്. മുൻപൊരിക്കൽ സീ കേരളം ചാനലിലെ ‘സരിഗമപ’ എന്ന പരിപാടിയുടെ പ്രൊമോയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ശ്രുതിക്ക് ഒരു പോലെ ഇണങ്ങുന്നുണ്ടെന്നാണ് പുത്തൻ ഫോട്ടോ ഷൂട്ട് കാണുന്ന ആരാധകരുടെ അഭിപ്രായം. സോഷ്യൽ മീഡിയകളിൽ വമ്പിച്ച പിന്തുണയും ധാരാളം ഫോളോവെഴ്സും കൂടി ആയി ശ്രുതിക്ക്. നല്ല കമന്റുകളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഒരു കുടുംബത്തിലെ രസകരമായ കഥ പറയുന്ന ഈ പരമ്പരയിൽ എസ്.പി ശ്രീകുമാറും അവതാരക അശ്വതി ശ്രീകാന്തുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചക്കപ്പഴത്തിലെ ശ്രുതി രജനികാന്തിനെ തേടിയാണ് ഇപ്പോൾ സോഷ്യൽ ലോകം. ഇവർ ആരാണെന്നറിയാനുള്ള തിടുക്കത്തിലാണ് ആരാധകർ. credit : Smile Cafe