സാഗറിന പുതിയ വിശേഷം അറിഞ്ഞോ.!? ദുബായ് ചോക്ലേറ്റുമായി ചുറ്റി കറങ്ങി സാഗർ; നാദിറയെ നൈസ് ആയി ഒഴിവാക്കിയല്ലേ എന്ന് ആരാധകർ.!! | Cerena Ann In Dubai With Sagar Surya
Cerena Ann In Dubai With Sagar Surya : എല്ലാ സീസണുകളിലും ബിഗ്‌ബോസിൽ ഒരു പ്രണയ കോമ്പോ സൃഷ്ടിക്കപ്പെടാറുണ്ട്. അത്തരത്തിൽ സൃഷ്ടിക്കപ്പെടുകയും പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്ത ഒരു കോമ്പോ ആയിരുന്നു സാഗർ സെറീന കോമ്പോ. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന തരത്തിൽ പല അവ്യൂഹങ്ങളും പടരുകയും.
സാഗറീന എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻ പേജുകളും ഗ്രൂപ്പുകളും ഉണ്ടാകുകയും ചെയ്തു.എന്നാൽ ഇരുവരും ഷോയ്ക്ക് പുറത്ത് വന്നപ്പോൾ ആണ് അങ്ങനൊരു പ്രണയം അവർക്കിടയിൽ ഇല്ല എന്ന് തുറന്ന് പറഞ്ഞത്. എങ്കിലും ഇരുവരെയും ഒരുമിച്ചു കാണാൻ ആഗ്രഹിക്കുന്നവർ ആണ് പ്രേക്ഷകർ. പ്രേക്ഷകർ മാത്രമല്ല കൂടെ മത്സരിച്ച മത്സരാർത്ഥികൾ പോലും ഇവർ തമ്മിൽ പ്രണയത്തിൽ ആണെന്ന് കരുതിയിരുന്നു. ബിഗ്‌ബോസിൽ നിന്ന് ആദ്യം പുറത്ത് വന്ന സാഗർ ഞങ്ങൾ തമ്മിൽ ഫ്രണ്ട്‌സ് മാത്രമാണെന്ന് തുറന്ന് പറയുകയും ഉണ്ടായി.
ബിഗ്‌ബോസിനുള്ളിൽ പല പ്രശനങ്ങൾ തമ്മിൽ തമ്മിൽ ഉണ്ടായിട്ടുണ്ട് എങ്കിലും പുറത്ത് നല്ല സുഹൃത്തുക്കളാണ് കൂടുതൽ പേരും ഒരുമിച്ചുള്ള വീഡിയോകൾ എല്ലാം മിക്കവരും പങ്ക് വെയ്ക്കാറുണ്ട്. ഇപ്പോഴിതാ സാഗറീന ഫാൻസിനെ സന്തോഷിപ്പിച്ചു കൊണ്ട്. സാഗറും സെറീനയും ഒരുമിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.
മോഡൽ ആയ സെറീന പഠിച്ചതും വളർന്നതും ദുബായിലാണ്. ദുബായിൽ ഒരു മീഡിയ കമ്പനിയിൽ വർക്ക് ചെയ്ത് കൊണ്ടിരിക്കെയാണ് താരം സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത് . അങ്ങനെ മിസ് ക്യൂൻ കേരള ആയി തിരഞ്ഞെടുക്കപ്പെട്ട താരത്തിന് ബിഗ്‌ബോസിലേക്ക് ക്ഷണം ലഭിക്കുകയായിരുന്നു . മിനിസ്‌ക്രീനിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന സാഗർ സൂര്യ പിന്നീട് നിരവധി സിനിമകളിൽ ആണ് അഭിനയിക്കുകയുണ്ടായി .ദുബായിൽ സെറീനയോടൊപ്പമുള്ള ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രിയപ്പെട്ട പ്രണയ ജോടികളെ വീണ്ടും ഒരുമിച്ച് കണ്ടതിൽ സന്തോഷം അറിയിക്കുകയാണ് ആരാധകരെല്ലാം. സ്വപ്നങ്ങളുടെ നഗരത്തിൽ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. മറ്റ് ബിഗ്‌ബോസ് മത്സരാർത്ഥികളായ വിഷ്ണു, നാദിറ അടക്കമുള്ളവർ കമ്മെന്റുകളുമായി എത്തിയിട്ടുണ്ട്.സാഗാറീന ഫാൻസിന് ചാകര എന്നാണ് വിഷ്ണുവിന്റെ കമന്റ്.