അന്ന് പറഞ്ഞ വാക്ക് അറംപറ്റി.!! പൊട്ടി കരഞ്ഞ് ലക്ഷ്‌മി നക്ഷത്രയും അനുമോളും; മക്കളേ എന്ന വിളി കേൾക്കാൻ കൊതിച്ച് ശ്രീവിദ്യ.!! | Celebrities In Kollam Sudhi Remembrance Malayalam
Celebrities In Kollam Sudhi Remembrance MalayalamCelebrities In Kollam Sudhi Remembrance Malayalam : നടൻ കൊല്ലം സുധിയുടെ വിയോഗം മലയാള സിനിമ ടെലിവിഷൻ പ്രേക്ഷകർക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് കൊല്ലം സുധി കൂടുതൽ ജനപ്രീതി നേടിയത്. താരത്തിന്റെ വിയോഗം സ്റ്റാർ മാജിക്കിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായിരുന്നവർക്ക് വലിയ സങ്കടമാണ് വരുത്തിയിരിക്കുന്നത്.
സ്റ്റാർ മാജിക്കിലെ മറ്റു താരങ്ങൾ ഇപ്പോൾ തങ്ങളുടെ സങ്കടം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ്. സ്റ്റാർ മാജിക് പരിപാടിയുടെ അവതാരികയായ ലക്ഷ്മി നക്ഷത്ര തന്റെ അടക്കാനാവാത്ത ആഗ്രഹം വളരെ ചുരുങ്ങിയ വാക്കുകളിലൂടെ പ്രകടിപ്പിച്ചിരിക്കുന്നു. “എന്റെ സുധി ചേട്ടാ, എന്തിനാ ഞങ്ങളെ വിട്ട് ഇത്ര വേഗം പോയത്? സ്വന്തം ചേട്ടൻ ആയിരുന്നു. ചിരിക്കുന്ന മുഖത്തോടെയേ ഇതുവരെ കണ്ടിട്ടുള്ളൂ!!” എന്നാണ് ലക്ഷ്മി നക്ഷത്ര സുധിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.
നടൻ നോബി മാർക്കോസും തന്റെ സങ്കടം പങ്കുവെച്ചു. “ചെയ്യാൻ ഒരുപാട് വേഷങ്ങൾ ബാക്കിവെച്ച് താങ്ങാവുന്നതിനപ്പുറം വേദന നൽകി എന്റെ അണ്ണൻ യാത്രയായി,” നോബി മാർക്കോസ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. “എന്റെ സുധിചേട്ടാ,” എന്ന് മാത്രമാണ് സ്റ്റാർ മേജിക്കിലെ മറ്റൊരുതാരമായ അനുമോൾ കൊല്ലം സുധിയുടെ ചിത്രം പങ്കുവെച്ച് കുറിച്ചത്. അനുവിന് ഈ വാർത്ത ഉൾക്കൊള്ളാൻ സാധിക്കുന്നില്ല എന്നും, അധികം സംസാരിക്കാൻ സാധിക്കുന്നില്ല എന്നും ഈ വാചകങ്ങളിൽ പ്രകടമാണ്.
“അടുത്ത ഷെഡ്യൂളിൽ കാണാം മക്കളെ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച് പോയതല്ലേ സുധിചേട്ടാ!! മക്കളെ എന്നുള്ള ആ വിളിക്ക് ഞങ്ങൾ ഇനിയും കാത്തിരിക്കും,” സുധിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ശ്രീവിദ്യ മുല്ലച്ചേരി തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. സുധിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് തങ്കച്ചൻ വിതുരയും ആദരാഞ്ജലികൾ അർപ്പിച്ചു. അസീസ് നെടുമങ്ങാട്, ഉല്ലാസ് പന്തളം, സാധിക വേണുഗോപാൽ തുടങ്ങി സ്റ്റാർ മേജിക്കിലെ നിരവധി ആളുകൾ കൊല്ലം സുധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.