ക്യാരറ്റ് ജ്യൂസ് ഇത്ര ഭീകരനാണെന്ന് അറിഞ്ഞില്ല!! കാൻസർ വരെ അടുക്കില്ല

0

ആരോഗ്യത്തിനും സൌന്ദര്യത്തിനും ഏറെ ഗുണകരമായ ഒന്നാണ് ക്യാരറ്റ്. ദിവസവും ഒരു കപ്പ് ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതു വഴി ലഭിക്കുന്നത് ഒട്ടെറെ ഗുണങ്ങളാണ്. നേത്രസംബന്ധമായ പ്രശ്‌നങ്ങളെ അകറ്റാനും പ്രതിരോധ ശേഷി കൂട്ടാനും ചര്‍മ സംരക്ഷണത്തിനും ഹൃദയാരോഗ്യത്തിനും ക്യാരറ്റ് ജ്യൂസ് സഹായിക്കുന്നു. കൂടാതെ മനസിനും ശരീരത്തിനും ഉന്മേഷം നല്‍കാന്‍ ഇത് ഗുണം ചെയ്യുന്നു.

ക്യാരറ്റിലുള്ള പൊട്ടാസ്യത്തിന്റെ സാന്നിധ്യം കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ക്യാരറ്റില്‍ പഞ്ചാസരയുടെയും കലോറിയുടെയും അംശം കുറവായതിനാല്‍ പ്രമേഹത്തെയും തടുക്കാം. ക്യാരറ്റ് ജ്യൂസ് രക്താര്‍ബുദ കോശങ്ങളെ ചുരുക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു.

ക്യാരറ്റിലെ കരോറ്റനോയ്ഡ്‌സ് എന്ന ഘടകം സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു. സ്തനാര്‍ബുദ രോഗികളില്‍ നടത്തിയ പഠനങ്ങളിലും ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. രക്തത്തില്‍ കരോറ്റനോയ്ഡിന്റെ അംശം വര്‍ധിച്ചതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ക്യാരറ്റ് ജ്യൂസില്‍ വിറ്റാമിന്‍ സിയുടെ അളവ് കൂടുതലാണ്. ഇത് ശ്വാസകോശ സംബന്ധമായി ബാധിക്കുന്ന ശ്വാസംമുട്ടലിനും ആസ്തമയ്ക്കുമുള്ള സാധ്യത കുറയ്ക്കുന്നു.

എന്നാൽ പ്രമേഹ രോഗികള്‍ ക്യാരറ്റ് ജ്യൂസ് കുടിക്കാൻ പാടില്ല. ക്യാരറ്റ് ജ്യൂസ് പ്രമേഹത്തിന്‍റെ അളവ് കൂട്ടും. മുലയൂട്ടുന്ന അമ്മമാര്‍ ക്യാരറ്റ് ജ്യൂസ് കഴിയ്ക്കുമ്പോള്‍ ഇത് അവരുടെ മുലപ്പാലില്‍ കാരോട്ടിന്‍റെ അംശം കലരാന്‍ കാരണമാകും. അത് പലപ്പോഴും കുട്ടികളില്‍ അലര്‍ജിക്കിടയാക്കും. കാരറ്റ് ജോസിന്റെ കൂടുതൽ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.