അവോക്കാഡോയുടെ ഗുണങ്ങൾ…!

പേര് സൂചിപ്പിക്കുന്നപോലെ തന്നെ വെണ്ണ പോലുള്ളൊരു പഴമാണ് വെണ്ണപ്പഴം അഥവാ ബട്ടര്‍ ഫ്രൂട്ട്. ലോറെസിയ സസ്യകുടുംബത്തില്‍ പെട്ട ഇതിനെ അവോക്കാഡോ, ബട്ടര്‍ വിയര്‍, അലിഗറ്റര്‍ വിയര്‍ എന്നിങ്ങനെയും പേരുണ്ട്. മധ്യ അമേരിക്കയാണ് ഇതിന്‍റെ ജന്മദേശം എങ്കിലും നമ്മുടെ നാട്ടിലും വളര്‍ത്താവുന്ന ഒരു ഫലവൃക്ഷമാണ് അവോക്കാഡോ.

പച്ചനിറത്തില്‍ മുട്ടയുടെ ആകൃതി ഉള്ളതോ വൃത്താകൃതി ഉള്ളതോ ആയ ഈ ഫലം നമ്മളാരും അധികം ശ്രദ്ധിക്കാറില്ല. ആരോഗ്യകരമായ കൊഴുപ്പ് ധാരാളമായി അടങ്ങിയിരിക്കുന്ന വെണ്ണപ്പഴം കഴിക്കുന്നത് കൊളെസ്ട്രോള്‍ കുറയ്ക്കും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വെണ്ണപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിടുകളാണ് കൊളെസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നത്.

കൂടാതെ സൗന്ദര്യ വര്‍ദ്ധക അമിനോ ആസിഡകളും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മുഖത്തെ പാടുകള്‍ മാറ്റുവാനും മൃദകോശങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു. പ്രകൃതി ദത്ത മോയിസ്റ്ററൈസര്‍ ആയും അവോക്കാഡോ അറിയപ്പെടുന്നു.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.