ഗ്യാസ് സ്റ്റൗ ബർണർ ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ടാറുണ്ടോ.. ഈ വിദ്യ ഒന്ന് പരീക്ഷിച്ചു നോക്കൂ ബർണർ വെട്ടിത്തിളങ്ങും.!!

നമ്മുടെ അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും അഴുക്കാവുന്നതുമായ ഒന്നാണ് ഗ്യാസ് സ്‌റ്റോവിന്റെ ബർണർ. ഓരോ പ്രാവശ്യം ഉപയോഗിക്കും തോറും അഴുക്കെല്ലാം അടിഞ്ഞ് ഹോളുകളൊക്കെ അടയും. ഇതെങ്ങനെ എളുപ്പം ക്ളീൻ ചെയ്യാം എന്നു നോക്കാം.

സിംപിൾ ആയ ഒരു രീതി ആണിത്. ക്‌ളീൻ ചെയ്യാൻ വേണ്ടത് ഹാർപിക്, സിട്രിക് ആസിഡ് അല്ലെങ്കിൽ ചെറുനാരങ്ങായുടെ നീര്, വിനാഗിരി, ചൂടുവെള്ളം,അപ്പക്കാരം ഇത്രയും സാധനങ്ങളാണ്. ഒരു ബോട്ടിൽ എടുക്കുക. ചില്ലിൻറെ എടുക്കുന്നതാണ് നല്ലത്.

ഈ ബോട്ടിലിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിച്ച് ക്‌ളീൻ ചെയ്യേണ്ട ബർണർ ഇടുക. ഇതിലേക്ക് നേരത്തെ പറഞ്ഞ സാധനങ്ങൾ ചേർക്കുക. പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഈ ദ്രാവകം നല്ലതുപോലെ പതഞ്ഞു പൊന്തിവരും.

ഇത് ഏകദേശം പതിനഞ്ചു മിനിറ്റ് റസ്റ്റ് ചെയ്യാൻ വെച്ചതിനുശേഷം ബർണർ എടുത്ത് സ്റ്റീൽ സ്ക്രബ്ബർ ഉപയോഗിച്ച് ചെറുതായി ഉരച്ച് കഴുകിയാൽ മതി. ബർണർ നല്ലതുപോലെ വെട്ടിത്തിളങ്ങും. എങ്ങനെയാണ് ചെയ്യുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചുതരുന്നുണ്ട്. credit : MasterPiece