ഈ ഭക്ഷണങ്ങള്‍ ബി പി കുറയ്ക്കും…!

രക്തസമ്മർദ്ദം സാധാരണനില വിട്ട് ഉയരുന്നതിനെയാണ് അമിതരക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം എന്നു പറയുന്നത്. സാധാരണ സംസാരത്തിൽ ബ്ലഡ് പ്രഷർ എന്നതുകൊണ്ടും ഇതാണ്‌ അർഥമാക്കുന്നത്. രക്തസമ്മർദ്ദം 140/90 എന്ന പരിധിയിൽ കൂടുന്നതിനെയാണ് രക്താതിമർദ്ദം എന്ന് വൈദ്യശാസ്ത്രപരമായി നിർവചിച്ചിരിക്കുന്നത്.

പ്രാഥമിക രക്താതിമർദ്ദമുണ്ടാക്കിയേക്കാവുന്ന കാരണങ്ങൾ ശാസ്ത്രലോകത്തിന് ഇന്നും പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ദ്വിതീയ രക്താedതിമർദ്ദത്തിനുള്ള കാരണങ്ങൾ ഏറെക്കുറെ അറിവായിട്ടുണ്ട്. രക്താതിമർദ്ദം ഉണ്ടാവുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം ത്വരിതഗതിയിലാകുകയും പമ്പ് ചെയ്യുന്ന രക്തത്തിന്റെ അളവ് കൂടുകയും ചെയ്യുന്നു.

രക്താതിമർദ്ദം ചികിത്സ കൂടാതെ നിലനിൽക്കുന്ന വേളയിൽ രക്തത്തിന്റെ അളവ് സാധാരണ ഗതിയിലാവുകയും രക്തക്കുഴലുകളിലെ പ്രതിരോധകത സംയമനത്തിലെത്തുകയും ചെയുന്നു. ഇത് വിശദീകരിക്കാൻ മൂന്ന് വിശദീകരണങ്ങളാണുള്ളത്.

വൃക്കകൾക്ക് സോഡിയം പുറന്തള്ളാൻ കഴിയാതെ വരിക. റെനിൻ-ആഞ്ചിയോടെൻസിൻ സിസ്റ്റം രക്തക്കുഴലുകൾ ചുരുങ്ങുന്നതിനും സോഡിയം, വെള്ളം എന്നിവ പുറന്തള്ളപ്പെടാതിരിക്കുന്നതിനും ഉള്ള സാധ്യത കൂട്ടുന്നു. ഇങ്ങനെ രക്തത്തിന്റെ അളവ് കൂടുകയും തൽഫലം രക്താതിമർദ്ദം ഉണ്ടാവുകയും ചെയ്യുന്നു. റെനിൻ-ആഞ്ചിയോടെൻസിൻ സിസ്റ്റം രക്തക്കുഴലുകൾ ചുരുങ്ങുന്നതിനും സോഡിയം, വെള്ളം എന്നിവ പുറന്തള്ളപ്പെടാതിരിക്കുന്നതിനും ഉള്ള സാധ്യത കൂട്ടുന്നു. ഇങ്ങനെ രക്തത്തിന്റെ അളവ് കൂടുകയും തൽഫലം രക്താതിമർദ്ദം ഉണ്ടാവുകയും ചെയ്യുന്നു. സിമ്പതറ്റിക് നാഡീവ്യൂഹം അമിതമായി പ്രവർത്തിക്കുന്നതുമൂലം പിരിമുറുക്കത്തോട് അമിതമായ റിയാക്ഷൻ കാണിക്കുകയും തൽഫലം രക്തസമ്മർദ്ദം കൂടുകയും ചെയ്യുന്നു.