ഹിന്ദി ബിഗ് ബോസ് മത്സരാർത്ഥി, അവതാരക, അഭിനയത്രി എന്നീ മേഖലകളിൽ തിളങ്ങി; പിന്നീട് ആത്മീയ ജീവിതം തിരഞ്ഞെടുത്ത ഈ വ്യക്തി ആരെന്നു മനസ്സിലായോ ??… | Bollywood Actress Childhood Pic Malayalam

Bollywood Actress Childhood Pic Malayalam : ഒന്നിലധികം മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള നിരവധി ആളുകൾ നമ്മുടെ സിനിമ ലോകത്ത് ഉണ്ട്. അഭിനയം, : സംവിധാനം, സംഗീതം, നൃത്തം, അവതരണം എന്ന് തുടങ്ങി ഒരുപാട് തലങ്ങളിൽ തങ്ങളുടെ മികവ് പ്രേക്ഷകർക്ക് മുന്നിൽ കാണിച്ചിട്ടുള്ള നിരവധി താരങ്ങൾ എല്ലാ സിനിമ ഇൻഡസ്ട്രികളിലും ഉണ്ട്. ഇത്തരത്തിൽ സംഗീതം, അഭിനയം എന്നീ മേഖലകളിലും ടെലിവിഷൻ രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു ബോളിവുഡ് താരത്തിന്റെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെക്കുന്നത്.

2007-ൽ പുറത്തിറങ്ങിയ ‘എക്സിറ്റ്സ്’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ഈ താരം അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട്, ‘ക്യാഷ് & കറി’, ‘ഡയറി ഓഫ് ബട്ടർഫ്‌ളൈ’, ‘നാച്ലെ ലണ്ടൻ’, ‘അക്‌സർ 2’ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. അവതാരികയായും മത്സരാർത്ഥിയായും നിരവധി ടെലിവിഷൻ ഷോകളിലും ഈ താരം നിങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചിലർക്കെല്ലാം ഇപ്പോൾതന്നെ ഈ താരം ആരാണെന്ന് മനസ്സിലായിട്ടുണ്ടാകും.

2015-ൽ പുറത്തിറങ്ങിയ ‘മെയിൻ ലഡ്കി ഹൂൻ’ എന്ന മ്യൂസിക് ആൽബത്തിൽ ആലപിച്ചിട്ടുള്ള സോഫിയ ഹയാത്തിന്റെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. 2002 ലാണ് ഈ താരം ടെലിവിഷൻ രംഗത്ത് തന്റെ അരങ്ങേറ്റം കുറിച്ചത്. സീ മ്യൂസിക് ടിവി സ്കൈ എന്ന ഷോയുടെ അവതാരികയായി ആണ് സോഫിയ ഹയാത്ത് ടെലിവിഷൻ രംഗത്ത് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട്, ബോളിവുഡ് സ്റ്റാർ എന്ന ഒരു പരിപാടിയിൽ മത്സരാർത്ഥിയായും പങ്കെടുത്തു. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഒരു ബ്രിട്ടീഷ് ഫുട്ബോൾ ഷോയിൽ അവതാരികയായും സോഫിയ ഹയാത്ത് പ്രവർത്തിച്ചിട്ടുണ്ട്.

എന്നാൽ , സോഫിയ ഹയാത്ത് പ്രേക്ഷകർക്കിടയിൽ കൂടുതൽ സുപരിചിതയായ 2013-ലെ ഹിന്ദി ബിഗ് ബോസിലൂടെയാണ്. വൈൽഡ് കാർഡ് എൻട്രിയായിയാണ് താരം എത്തിയതെങ്കിലും, വളരെയേറെ പ്രേക്ഷകപ്രീതി നേടാൻ ബിഗ് ബോസിലൂടെ താരത്തിന് സാധിച്ചിരുന്നു. 2016-ൽ താൻ ആത്മീയത സ്വീകരിച്ച് കന്യാസ്ത്രീയായതായി സോഫിയ ഹയാത്ത് പ്രഖ്യാപിച്ചു. ഇപ്പോൾ ഗയ സോഫിയ മദർ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്.

Rate this post