സൗത്ത് ഇന്ത്യൻ മാതാപിതാക്കളുടെ മകളായി ജനിച്ചു ബോളിവുഡ് സിനിമ പ്രേമികളുടെ ഹൃദയം കവർന്ന ഈ താരസുന്ദരി ആരെന്നു മനസ്സിലായോ?? | Bollywood Actress Childhood Pic Goes Viral Malayalam

Bollywood Actress Childhood Pic Goes Viral Malayalam : ഇന്ത്യൻ സിനിമ അഭിനേതാക്കളെ വളരെയധികം വൈകാരികമായാണ് ആരാധകർ ഇഷ്ടപ്പെടുന്നതും പിന്തുടരുന്നതും. അതുകൊണ്ടുതന്നെ അവരുടെ ഭാഗത്തുനിന്ന് വരുന്ന ചില ചെറിയ പ്രവർത്തികൾ പോലും ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. എന്നാൽ ചിലർ മറ്റു പല ഉദ്ദേശങ്ങളും വെച്ച് അഭിനേതാക്കൾക്കെതിരെ ആരോപണങ്ങൾ അഴിച്ചുവിടാറുണ്ട്. സമീപകാലത്ത് ഇത്തരം ആരോപണങ്ങൾ നേരിടുകയും, അവയെ ധൈര്യപൂർവ്വം നേരിടുകയും ചെയ്ത ഒരു ബോളിവുഡ് നടിയുടെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെക്കുന്നത്.

ഡെന്മാർക്കിലെ കോപ്പൻഹാഗനിൽ ആണ് ഈ താരത്തിന്റെ ജനനം. വിദേശത്തായിരുന്നു ജനനം എങ്കിലും, കൊങ്കണി ഭാഷ സംസാരിക്കുന്ന ഒരു ബ്രാഹ്മിൻ കുടുംബത്തിലാണ് ഈ താരം ജനിച്ചത്. മുൻ ബാഡ്മിന്റൺ താരം പ്രകാശ് പദുക്കോണും ട്രാവൽ ഏജന്റ് ആയി ജോലി ചെയ്തിരുന്ന ഉജ്ജലയും ആണ് മാതാപിതാക്കൾ. തീർച്ചയായും ഇപ്പോൾ തന്നെ ഈ താരം ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും. ഇനിയും മനസ്സിലാകാത്തവർ ഈ കുട്ടിയുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ച് നോക്കിയേ.

2006-ൽ പുറത്തിറങ്ങിയ ‘ഐശ്വര്യ’ എന്ന കന്നഡ ചിത്രത്തിലൂടെ ഉപേന്ദ്രയുടെ നായികയായി എത്തിയ നടി ദീപിക പദുക്കോണിന്റെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. ശേഷം, 2007-ൽ പുറത്തിറങ്ങിയ ഫറ ഖാൻ സംവിധാനം ചെയ്ത ‘ഓം ശാന്തി ഓം’ എന്ന് ചിത്രത്തിലൂടെ ഷാരൂഖ് ഖാന്റെ നായികയായികൊണ്ട് ബോളിവുഡിൽ ദീപിക അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ ബോളിവുഡ് ചിത്രം തന്നെ സൂപ്പർ ഹിറ്റ് ആയി മാറിയതോടെ, ദീപിക പദുക്കോൺ എന്നാൽ നായികയും ബോളിവുഡ് ലോകത്ത് ശ്രദ്ധ ആകർഷിച്ചു.

പിന്നീട്, ലവ് ആജ് കൽ, കോക്ക്ടൈൽ, യെഹ് ജവാനി ഹായ് ദീവാനി, ചെന്നൈ എക്സ്പ്രസ്സ്‌, ബജ്റാവോ മസ്താനി, പദ്മാവത്, പികു തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ദീപിക ബോളിവുഡ് പ്രേക്ഷകർക്ക് മുന്നിൽ എത്തി. ബോളിവുഡ് താരം രൺവീർ സിങ്ങിനെയാണ് ദീപിക പദുക്കോൺ വിവാഹം കഴിച്ചിരിക്കുന്നത്. 2018ലായിരുന്നു താരങ്ങളുടെ വിവാഹം. 2022 ഖത്തർ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ട്രോഫി അനാവരണം ചെയ്യുന്നതിനായി ഇന്ത്യയിൽ നിന്ന് ക്ഷണിക്കപ്പെട്ട അതിഥിയായി ദീപിക പദുക്കോൺ പങ്കെടുത്തിരുന്നു.

Rate this post