അമേരിക്കയിൽ നിന്ന് വന്നു ബോളിവുഡ് സിനിമ ലോകം കീഴടക്കിയ ഈ സുന്ദരി ആരാണെന്നു മനസ്സിലായോ.. !? ഒരു കാലത്തു യുവാക്കളുടെ ഹരം ആയിരുന്നു ഈ പ്രതിഭ… | Bollywood Actress Childhood Photo Goes Viral Malayalam

Bollywood Actress Childhood Photo Goes Viral Malayalam : അന്യഭാഷ അഭിനേതാക്കൾ എന്ന പ്രയോഗം ഇന്ത്യൻ സിനിമയിൽ സാധാരണയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി എന്നിങ്ങനെ നിരവധി ഭാഷകളിൽ ഉള്ള സിനിമകൾ ചേർന്നതാണ് ഇന്ത്യൻ സിനിമ മേഖല. അതുകൊണ്ടുതന്നെ, ഒരു ഭാഷയിലുള്ള നടി നടന്മാർ മറ്റു ഭാഷകളിൽ അഭിനയിക്കുമ്പോൾ അവരെ അന്യഭാഷ നടി നടന്മാർ എന്ന് വിളിക്കുന്നു. എന്നാൽ, അന്യ രാജ്യ നടി നടന്മാർ ഇന്ത്യൻ സിനിമയിൽ സജീവമായി നിൽക്കുന്നത് ഒരു സാധാരണ കാഴ്ചയല്ല.

അത്തരമൊരു അസാധാരണ നടിയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ഇവർ ഒരു അമേരിക്കക്കാരിയാണ്‌. പിതാവിന്റെ പേര്, മുഹമ്മദ്‌ ഫഖ്രി, അദ്ദേഹം ഒരു പാക്കിസ്ഥാനിയാണ്. മാതാവിന്റെ പേര്, മാരീ ഫഖ്രി, അവർ ഒരു ചെക് റിപ്പബ്ലിക് കാരിയാണ്. അടിസ്ഥാനപരമായി യാതൊരു ഇന്ത്യൻ വേരുകളും ഇല്ലെങ്കിലും, ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും പിന്നീട് ബോളിവുഡ് സിനിമയിൽ തന്നെ സജീവമാവുകയും ചെയ്ത നടി നർഗീസ് ഫഖ്രിയുടെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്.

അമേരിക്കയിൽ മോഡൽ ആയി കരിയർ ആരംഭിക്കുകയും, പിന്നീട് ഒരു ഇന്ത്യൻ ക്യാമ്പയിനിന്റെ ഭാഗമാവുകയും ചെയ്തത് വഴിയാണ് നർഗീസ് ഫഖ്രി ബോളിവുഡ് സിനിമയിൽ എത്തുന്നത്. ഇംതിയാസ് അലി സംവിധാനം ചെയ്ത ‘റോക്ക്സ്റ്റാർ’ എന്ന ചിത്രത്തിൽ രൺബീർ കപൂറിന്റെ നായികയായി ആണ് നർഗീസ് ഫഖ്രി സിനിമ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, മദ്രാസ് കഫെ, കിക്ക്‌, സ്പൈ, ഹൗസ്ഫുൾ 3, ഡിശൂം തുടങ്ങി നിരവധി ചിത്രങ്ങളിൽ നർഗീസ് ഫഖ്രി വേഷമിട്ടു.

‘റോക്ക്സ്റ്റാർ’, ‘മെയിൻ തേരാ ഹീറോ’ എന്നീ ചിത്രങ്ങളിലെ അഭിനയങ്ങൾക്ക് ഐഐഎഫ്എ അവാർഡ്, ഫിലിംഫെയർ അവാർഡ് എന്നിവ നർഗീസ് ഫഖ്രിക്ക് ലഭിച്ചിട്ടുണ്ട്. 2020-ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ‘ടോർബാസ്‌’ എന്ന ചിത്രത്തിലൂടെയാണ് നർഗീസ് ഫഖ്രി അവസാനമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ‘ഹരി ഹര വീര മല്ലു’ എന്ന തെലുങ്ക് ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.

Rate this post