മറ്റാർക്കും എത്തിപ്പെടാൻ സാധിക്കാത്ത ഉയരങ്ങളിൽ എത്തിയ നായിക; ഈ കുട്ടി ആരെന്ന് മനസ്സിലായോ?… | Bollywood Actress Childhood Photo Goes Viral Malayalam

Bollywood Actress Childhood Photo Goes Viral Malayalam : ഇന്ത്യൻ സിനിമയിലെ നായികമാരെ സിനിമ ആരാധകർ വളരെ അധികം ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നു. സിനിമയിൽ ഇന്ന് സജീവമായി നിൽക്കുന്ന നായികമാരെ മാത്രമല്ല ആരാധകർ ഇഷ്ടപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. ചില നായികമാർ വളരെ ചുരുക്കം സിനിമകൾ കൊണ്ട് തന്നെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടാറുണ്ട്. മുപ്പതോളം സിനിമകൾ കൊണ്ട് തന്നെ ഇന്നും സിനിമ പ്രേക്ഷകരുടെ ഇഷ്ട നടിയായി തുടരുന്ന ഒരു നായികയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്.

പല നടിമാരും തങ്ങൾ ഓഡിഷനുകൾ വഴിയാണ് സിനിമയിൽ എത്തിപ്പെട്ടത് എന്നും, സിനിമയിൽ എത്താൻ വളരെയേറെ ബുദ്ധിമുട്ടി എന്നുമെല്ലാം പിൽക്കാലത്ത് പറയാറുണ്ട്. എന്നാൽ, സിനിമ അങ്ങോട്ട് തേടിപ്പോയ വളരെ ചുരുക്കം നടിമാരിൽ ഒരാളുടെ ബാല്യകാലത്തെ ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. ഈ ചിത്രത്തിൽ നോക്കി ഈ കുട്ടി ആരാണെന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടോ?

1994 മിസ് യൂണിവേഴ്സ് ജേതാവായ നടി സുശ്മിത സെന്നിന്റെ ബാല്യകാലത്തെ ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. മിസ് യൂണിവേഴ്സ് പട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിത കൂടിയാണ് സുശ്മിത സെൻ. കൂടാതെ, 1994 ഫെമിന മിസ് ഇന്ത്യ പട്ടവും സുഷ്മിത സെൻ സ്വന്തമാക്കിയിരുന്നു. 18-ാം വയസ്സിലാണ് സുശ്മിത സെൻ ഫെമിന മിസ് ഇന്ത്യ ജേതാവായത്. മിസ് യൂണിവേഴ്സ് ജേതാവായതിന് പിന്നാലെ സുശ്മിത സെന്നിനെ തേടി സിനിമയിൽനിന്ന് അവസരങ്ങൾ എത്തി.

1996-ൽ പുറത്തിറങ്ങിയ ‘ദസ്തക്’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് സുശ്മിത സെൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, നിരവധി ചിത്രങ്ങളിൽ നടി സജീവമാവുകയും ചെയ്തു. ‘ആംഖേൻ’, ‘മെയിൻ ഹൂൻ നാ’ തുടങ്ങിയ ചിത്രങ്ങളെല്ലാം സുശ്മിത സെന്നിന്റെ കരിയറിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളാണ്. നായിക കഥാപാത്രങ്ങൾക്കുപരി സഹനടിവേഷത്തിലാണ് സുശ്മിത സെൻ സിനിമയിൽ കൂടുതൽ തിളങ്ങിയത്. 2021-ൽ പുറത്തിറങ്ങിയ ‘ആര്യ 2’ എന്ന വെബ് സീരീസിൽ ആണ് സുശ്മിത സെൻ അവസാനമായി വേഷമിട്ടത്.

Rate this post