നായകനായും നിർമ്മാതാവായും ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ഈ പയ്യൻ ആരാണെന്ന് മനസ്സിലായോ?… | Bollywood Actor Cum Producer Childhood Photo Goes Viral Malayalam

Bollywood Actor Cum Producer Childhood Photo Goes Viral Malayalam : ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ച് ബോളിവുഡ് സിനിമ മേഖലയിൽ അച്ഛന്റെയോ അമ്മയുടെയോ പാത പിന്തുടർന്ന് മക്കൾ സിനിമയിൽ എത്തുന്നത് ഒരു സാധാരണ കാഴ്ചയാണ്. പരമ്പരാഗത സിനിമ കുടുംബങ്ങൾ വരെ ബോളിവുഡിൽ ഉണ്ട്. എന്നാൽ, രക്ഷിതാക്കളുടെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയെങ്കിലും, അവരിൽ നിന്ന് വ്യത്യസ്തമായ മേഖലയിൽ കഴിവ് തെളിയിച്ചവർ വളരെ കുറച്ചു പേർ മാത്രമേ ഉണ്ടാകൂ. അത്തരത്തിൽ ഒരു നടന്റെ കൗമാരക്കാലത്തെ ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിൽ കാണുന്നത് അച്ഛനും മകനും ആണ്. അച്ഛൻ ബോളിവുഡിലെ പ്രശസ്ത ഛായാഗ്രഹകൻ ആണ്. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയെങ്കിലും, മകൻ തിരഞ്ഞെടുത്തത് അഭിനയമാണ്. പിന്നീട് അഭിനയത്തിൽ കഴിവ് തെളിയിക്കുകയും, ബോളിവുഡ് സിനിമയിൽ താര രാജാവായി ഉയർന്നു വരികയും ചെയ്ത ഒരു നടന്റെ കുട്ടിക്കാല ചിത്രമാണ് ഇവിടെ നിങ്ങൾ കാണുന്നത്.

മികച്ച നടനുള്ള മൂന്ന് ദേശീയ അവാർഡ് ഉൾപ്പെടെ 4 ദേശീയ അവാർഡുകൾ നേടിയ നടൻ അജയ് ദേവ്ഗൺ ആണ് നിങ്ങൾ ഈ ചിത്രത്തിൽ കാണുന്ന കുട്ടി. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രഹകൻ വീരു ദേവ്ഗണ്ണിന്റെ മകൻ ആണ് അജയ് ദേവ്ഗൺ. 1991-ൽ പുറത്തിറങ്ങിയ ‘ഫൂൽ ഓർ കാന്റെ’ എന്ന ചിത്രത്തിലൂടെയാണ് അജയ് ദേവ്ഗൺ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച അജയ് ദേവ്ഗൺ, ചില ചിത്രങ്ങൾ നിർമ്മിക്കുകയും ചിലത് സംവിധാനം ചെയ്യുകയും ചെയ്തു.

സാഖം (1998), ദി ലെജൻഡ് ഓഫ് ഭഗത് സിംഗ് (2002), തന്ഹാജി (2020) എന്നീ ചിത്രങ്ങളിലെ അഭിനയങ്ങൾക്കാണ് അജയ് ദേവ്ഗൺ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയത്. ഇത് കൂടാതെ, തന്ഹാജി എന്ന സിനിമയുടെ നിർമ്മാതാവ് കൂടിയായ തന്ഹാജി, ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം കൂടി നേടിയിട്ടുണ്ട്. അജയ് ദേവ്ഗൺ തന്നെ പ്രധാന വേഷത്തിൽ എത്തുകയും സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ‘റൺവേ 34’ ആണ് താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.