ഒന്നും ഇവിടെ അവസാനിച്ചിട്ടില്ല; ഇനി തുടങ്ങാൻ പോകുന്നേ ഉള്ളൂ എന്നാണ് ബ്ലെസ്ലി പറയുന്നത്… | Blesslee Runner Up Bigg Boss
ബിഗ്ഗ്ബോസ് മലയാളം നാലാം സീസണിലെ വിജയിയാകുമെന്ന് പലരും പ്രവചിച്ചിരുന്ന ഒരു മത്സരാർത്ഥിയാണ് ബ്ലെസ്ലി. അവസാനനിമിഷങ്ങളിലെ ട്വിസ്റ്റുകളാണ് ബ്ലെസ്ലിയെ വിജയത്തിൽ നിന്നും മാറ്റിനിർത്തിയത്. ചരിത്രത്തിലാദ്യമായി ഒരു വനിത ബിഗ്ഗ്ബോസ് മലയാളം വിജയകിരീടം കൂടിയപ്പോൾ ബ്ലെസ്ലി രണ്ടാം സ്ഥാനം നേടുകയായിരുന്നു. ഡോക്ടർ റോബിൻ ആരാധകരുടെ വോട്ടുകൾ കൂടി നേടിയാണ് ദിൽഷ ഒന്നാം സ്ഥാനത്ത് എത്തിയതയെങ്കിൽ മറ്റാരുടെയും പിന്തുണയില്ലാതെ തന്നെ ബ്ലെസ്ലി ഒന്നാം സ്ഥാനക്കാരിയുടെ തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു.
ഇപ്പോഴിതാ തന്നെ സപ്പോർട്ട് ചെയ്ത എല്ലാ പ്രേക്ഷകർക്കും നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് ബ്ലെസ്ലി. മോഹൻലാൽ നൽകിയ ഓട്ടോഗ്രാഫുമായാണ് ബ്ലെസ്ലി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതിൽ ‘ബ്ളെസ്ലിക്ക് സ്നേഹപൂർവ്വം മോഹൻലാൽ’ എന്നാണ് എഴുതിയിട്ടുള്ളത്. ഇതാണ് തനിക്ക് ബിഗ്ഗ്ബോസ് ഷോയിൽ നിന്നും ലഭിച്ച ഏറ്റവും വലിയ അംഗീകാരം എന്ന് എടുത്തുപറയുകയാണ് ബ്ലെസ്ലി.

ബിഗ്ബോസ് പോലൊരു സ്വപ്നഭവനത്തിൽ നൂറ് ദിവസങ്ങൾ നിങ്ങൾക്ക് മുൻപിൽ ജീവിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെയാണ്, പലരും എന്നെ നിങ്ങളുടെ ഒരു സഹോദരനായി കണ്ടു, മകനായി കണ്ടു, കൂട്ടുകാരനായി കണ്ടു…..ഞാൻ ചിരിച്ചപ്പോൾ കൂടെ ചിരിച്ചു, ഞാൻ കരഞ്ഞപ്പോഴെല്ലാം കൂടെ കരഞ്ഞു…എനിക്കൊപ്പം നിന്നു, എന്നെ സ്നേഹിച്ചു, എനിക്ക് വേണ്ടി വോട്ട് ചെയ്തു. നമ്മുടെ യാത്ര ഇവിടെ തീരുന്നില്ല, മറിച്ച് ഇവിടെ തുടങ്ങുന്നതേ ഉള്ളൂ…
ഇങ്ങനെയായിരുന്നു വീഡിയോക്ക് താഴെ ബ്ലെസ്ലി പങ്കുവെച്ച കുറിപ്പ്. ബിഗ്ഗ്ബോസ് ഷോയിൽ ബ്ലെസ്ലി പറഞ്ഞുവെച്ച ആശയങ്ങൾക്കെല്ലാം ആരാധകർ ഏറെയായിരുന്നു. വളരെ ആലോചിച്ച് മാത്രം സംസാരിക്കുകയും, മറ്റുള്ളവർ പറയുന്നതിലെ തെറ്റ് കണ്ടെത്തി അത് തിരുത്താൻ ശ്രമിക്കുകയും ചെയ്യുമായിരുന്ന ബ്ലെസ്ളിയോട് പ്രേക്ഷകർക്കെല്ലാം ഏറെ ഇഷ്ടമായിരുന്നു. എന്താണെങ്കിലും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടങ്കിലും പലരുടെയും മനസ്സിൽ ബ്ലെസ്ലി തന്നെയാണ് യഥാർത്ഥവിജയി.