പെൺപിള്ളേർക്ക് എന്റെ മുഖത്തേക്ക് നോക്കാൻ വരെ മടി; ബ്ലെസ്ലി എല്ലാം വെളിപ്പെടുത്തുന്നു… | Blesslee Bigg Boss Response

Blesslee Bigg Boss Response : ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസണിൽ വിജയിയാകുമെന്ന് പലരും പ്രവചിച്ചിരുന്ന മത്സരാർത്ഥിയാണ് ബ്ലെസ്ലി. എന്നാൽ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു താരം. നാട്ടിൽ തിരിച്ചെത്തിയ ബ്ലെസ്ലിക്ക്‌ വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. ഇപ്പോൾ ഒരു ഓൺലൈൻ ചാനലിന് ബ്ലെസ്ലി നൽകിയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പണ്ട് താൻ ഇങ്ങനെ ആയിരുന്നില്ല. പണ്ടത്തെ ബ്ലെസ്ലിയിൽ ഒരുപാട് കുറവുകൾ ഉണ്ടായിരുന്നു. ബിഗ്‌ബോസിൽ വന്നപ്പോൾ കുറേ മാറ്റങ്ങൾ വന്നു. സ്വയം നവീകരിക്കാൻ സാധിച്ചു.

പണ്ട് പെൺപിള്ളേരൊക്കെ തന്റെ മുഖത്തോട്ട് നോക്കാൻ ധൈര്യപ്പെടുമോ എന്ന് വിചാരിച്ച ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ അതുമാറി. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കുറേ ആരാധകർ ഉണ്ടെന്നറിഞ്ഞു. സന്തോഷം മാത്രം. തന്നെ ഒന്ന് തൊടാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾ വരെ ഉണ്ടെന്ന് കേൾക്കുമ്പോൾ സന്തോഷമല്ലേ തോന്നുക. അഭിമുഖത്തിൽ ബ്ലെസ്ലിയുടെ വിവാഹം അറേഞ്ച്ഡ് ആയിരിക്കുമോ ലവ് മാര്യേജ് ആയിരിക്കുമോ എന്ന് അവതാരകൻ ചോദിച്ചിരുന്നു.

Blesslee Bigg Boss Response
Blesslee Bigg Boss Response

എന്നാൽ ഈ ചോദ്യത്തിന് താരം പറയുന്ന മറുപടി, മാര്യേജ് തന്നെ ആയിരിക്കുമോ എന്നറിയില്ല, പിന്നെയല്ലേ ബാക്കിയൊക്കെ എന്നാണ്. ഈയൊരു ഉത്തരം സോഷ്യൽ മീഡിയയിൽ ഒരു ചർച്ചക്ക് തന്നെ കളമൊരുക്കിയിരിക്കുകയാണ്. ഡിപ്ലോമാട്ടിക്ക് ആയിട്ട് ഉത്തരം പറയാൻ ശ്രമിച്ചതാണെങ്കിൽ കല്യാണം കഴിക്കുന്ന കാര്യമേ തീരുമാനിച്ചിട്ടില്ല എന്നല്ലേ സാധാരണഗതിയിൽ മറുപടി പറയുക. ഇത് അങ്ങനെയല്ല ബ്ലെസ്ലി പറഞ്ഞിരിക്കുന്നത്…

അതിനർത്ഥം പ്രത്യേകചിന്താഗതികൾ പ്രോത്സാഹിപ്പിക്കാറുള്ള ബ്ലെസ്ലി വിവാഹം എന്ന സങ്കല്പത്തോട് എതിരാണോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന ചോദ്യം. അഭിമുഖത്തിൽ ജാസ്മിനെക്കുറിച്ച് ചോദിച്ചപ്പോൾ ജാസ്മിൻ നല്ല വ്യക്തിയാണ്, പക്ഷേ അവരുടെ അഭിപ്രായങ്ങളോട് തനിക്ക് യോജിക്കാൻ കഴിയില്ല എന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി. എന്താണെങ്കിലും വിവാഹത്തെക്കുറിച്ചുള്ള ബ്ലെസ്ലിയുടെ കാഴ്ചപ്പാട് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്.