കൊഴിഞ്ഞ ഓരോ മുടിയും വീണ്ടും വളരാൻ ഇനി കട്ടൻ ചായ മാത്രം മതി.!! കട്ടൻ കൊണ്ട് മുടികൊഴിച്ചിൽ മാറ്റി പനംകുല മുടി വളർത്താം.!? | Black Tea For Hair Growth Malayalam

Black Tea For Hair Growth Malayalam : കട്ടൻ ചായ ഉപയോഗിച്ചു മുടികൊഴിച്ചിൽ എങ്ങനെ മാറ്റാം… ഇടതൂർന്ന നല്ല ഭംഗിയുള്ള മുടി എല്ലാവരുടെയും സ്വപ്നമാണ്. മലയാളികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ മുടിയഴകിനോടുള്ള ഇഷ്ടവും മുടിയുടെ ആരോഗ്യത്തിലുള്ള ശ്രദ്ധയും കൊണ്ടാവാം മിക്ക മാധ്യമങ്ങളിലും കേശസംരക്ഷണവുമായി ബന്ധപ്പെട്ട ടിപ്പുകൾ വന്ന് നിറയുന്നത്. ഇവിടെ നമ്മൾ ചർച്ച ചെയ്യാൻ പോവുന്നതും അതുപോലൊരു ടിപ്പാണ്. ചായപ്പൊടി ഉപയോഗിച്ച് എങ്ങനെ മുടികൊഴിച്ചിൽ മാറ്റാം എന്നാണ് നമ്മൾ നോക്കാൻ പോവുന്നത്.

ചായപ്പൊടി അല്ലെങ്കിൽ തേയില മുടിയിൽ പ്രയോഗിക്കാൻ പറ്റിയ നല്ലൊരു ഏജന്റ് ആണ്. ഇത് നമ്മുടെ ശരീരത്തിലെ ഹോർമോണിന്റെ വ്യതിയാനം കൊണ്ടുണ്ടാകുന്നതും മാസമുറ സമയത്തുണ്ടാകുന്നതും ഗർഭിണിയായിരിക്കെ ഉണ്ടാകുന്നതും പ്രസവ ശേഷം ഉണ്ടാകുന്നതും അങ്ങനെ തുടങ്ങി പല തരത്തിലുള്ള മുടി കൊഴിച്ചിലിനും പ്രയോഗിക്കാവുന്ന ഒരു കിടിലൻ റെമഡിയാണ്‌ ചായപ്പൊടി. പ്രായമായവർക്കും മധ്യവയസ്സർക്കും കുട്ടികൾക്കുമെല്ലാം ഒരുപോലെ പ്രയോഗിക്കാവുന്ന ഒന്നാണിത്.

മുടി നരച്ചവർക്കും ഇത് ഏറെ നല്ലതാണ്. പിസിഒഡി, തൈറോയ്ഡ്, സൈനസൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്കും മറ്റെല്ലാവർക്കും ഉപയോഗിക്കാവുന്ന ഒരു കിടിലൻ സാധനമാണിത്. സാധാരണ മുടികൊഴിച്ചിൽ ഉള്ളവർക്കും അമിത മുടികൊഴിച്ചിൽ ഉള്ളവർക്കും ഇത് ഉപയോഗിച്ചാൽ നല്ല റിസൾട്ട് കിട്ടും. ആഴ്ച്ചയിൽ മൂന്ന് ദിവസത്തെ ടിപ്പ് ആയി പ്രയോഗിക്കാനും ഇത് ഉത്തമം തന്നെ. ഇത് കഴുകി കളയുമ്പോളും പച്ചവെള്ളത്തിൽ കഴുകിക്കളഞ്ഞാൽ നല്ല റിസൾട്ട് കിട്ടും.

ഇനി നമുക്ക് ഈ കൂട്ട് ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളം എടുത്ത് നന്നായി തിളപ്പിക്കാൻ വെക്കുക. അടുത്തതായിട്ട് നമ്മൾ എടുക്കുന്നത് ചായപ്പൊടിയാണ്. നമ്മൾ ഇവിടെ എടുത്തിരിക്കുന്നത് എവിടി ചായപ്പൊടിയാണ്. വെള്ളത്തിൽ ഇട്ടാൽ കളർ ഇളകുന്ന ചായപ്പൊടി ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. മുടിയഴകിനുള്ള ഈ കിടിലൻ കൂട്ട് എങ്ങനെ ഉണ്ടാക്കുന്നത് എന്നറിയണ്ടേ??? താഴെ കാണുന്ന വീഡിയോ കണ്ടോളൂ.Video Credit : LONG HAIR VIDEO & TIPS roopa Sarathbabu

Rate this post