ഉറപ്പിച്ചു ഗൂയ്‌സ്.!! സീസൺ 5 അണ്ണൻ തൂക്കി; നന്ദി പറഞ്ഞ് ബിഗ്ഗ്‌ബോസ് വിജയി അഖിൽ മാരാർ അമ്മ വാക്കുകൾ വൈറൽ.!!

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അതിൻറെ അന്തിമഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ്. ഏഴുമണിക്കാണ് ചാനലിൽ ബിഗ്ബോസിന്റെ ഗ്രാൻഡ്ഫിനാലെ സംപ്രേക്ഷണം ചെയ്യുന്നതെങ്കിലും ഇതിനോടകം സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ടൈറ്റിൽ വിന്നരുടെ പേര് പ്രഖ്യാപിച്ചു കഴിഞ്ഞു. തുടക്കം മുതൽ തന്നെ ഏറെ പ്രേക്ഷക സ്വീകാര്യതയും ആരാധകരും ഉണ്ടായിരുന്ന അഖിൽ മാരാരാണ് ടൈറ്റിൽ വിന്നർ കപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ഫസ്റ്റ് റണ്ണറപ്പായി

റെനീഷിയും സെക്കൻഡ് റണ്ണറപ്പായി ജുനൈസും നിൽക്കുമ്പോൾ നാലാം സ്ഥാനം ശോഭയ്ക്കും അഞ്ചാം സ്ഥാനം ഷിജുവിനും ലഭിച്ചിരിക്കുകയാണ്. മണി ബോക്സും പിന്നിട്ട് ആറു പേരായിരുന്നു കഴിഞ്ഞദിവസം വരെ ബിഗ് ബോസ് വീട്ടിലുണ്ടായിരുന്നത്എന്നാൽ ഇന്നലെ മോഹൻലാൽ അപ്രതീക്ഷിതമായി ഹൗസിലേക്ക് എത്തി സെറീനയെ അവിടെനിന്ന് കൊണ്ടുപോവുകയായിരുന്നു. ഇതോടെയാണ് ബിഗ് ബോസ് വീട്ടിനുള്ളിൽ 5 പേരായി അവശേഷിച്ചത്.

എല്ലാവരും ഗ്രാൻഡ്ഫിലേക്ക് ഉറ്റുനോക്കുകയായിരുന്നു എങ്കിലും ശോഭയും മാരാരും തമ്മിലുള്ള മത്സരവും ഫാൻഫൈറ്റും ആയിരുന്നു മാധ്യമങ്ങളിൽ ഒന്നാകെ നിറഞ്ഞു നിന്നിരുന്നത്. നിരവധിപേർ ബെറ്റ് ഉൾപ്പെടെ വെച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ ഗ്രാൻഡ്ഫിനാലെ വേദികളിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അഖിൽ മാരാർ കപ്പ് ഉയർത്തിയിരിക്കുകയാണ്

തൊട്ടുപിന്നാലെ കൈപൊക്കി റെനീഷ മോഹൻലാലിനൊപ്പം നിൽക്കുമ്പോൾ രണ്ടാം റണ്ണറപ്പിൽ ജുനൈസ് സന്തോഷവാനാണ്. എന്നാൽ ശോഭയെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സ്ഥാനമാണ് താരത്തിന് രചിച്ചത്. മുൻപത്തെ സീസണുകളെ അപേക്ഷിച്ച് ഇത്തവണത്തെ സീസൺ ഒരുപാട് കാര്യങ്ങൾ കൊണ്ട് ശ്രദ്ധ നേടിയിരുന്നു.ബാറ്റിൽ ഓഫ് ഒറിജിനൽ എന്ന പേര് തന്നെ അതിന് ഉദാഹരണമായിരുന്നു. ഇവയ്ക്ക് പുറമേ പല പുതുമുഖങ്ങളും ബിഗ് ബോസ് ഹൗസിനുള്ളിൽ എത്തിയിരുന്നു എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ട കാര്യമായിരുന്നു. കഴിഞ്ഞ നാല് സീസണുകൾ വച്ചുനോക്കുമ്പോൾ ഇത്തവണത്തെ സീസണിൽ ആയിരുന്നു ഫാമിലി വീക്കും പുറത്തുപോയ മത്സരാർത്ഥികളുടെ റീയൂണിയനും ഒക്കെ നടത്തിയത്.

Rate this post