ബിഗ്ഗ്‌ബോസ് വീട്ടിൽ കുത്തിത്തിരിപ്പുണ്ടാക്കി ലാലേട്ടൻ..!!😟😔 ബിഗ്ഗ്‌ബോസ് ഇത്തവണ കാണിച്ചത് കൊടുംചതിയെന്ന് പ്രേക്ഷകർ…😠😡 | Bigg Boss Today

Bigg Boss Today : ഒരാഴ്ച്ച കൊണ്ട് ഒരാളെ എങ്ങനെ വിലയിരുത്താൻ കഴിയും? ഇത്‌ ശരിക്കും ബിഗ്ഗ്ബോസ് കാണിച്ച ഒരു ചതിയായിപ്പോയി. ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസൺ തുടങ്ങി ഒരാഴ്ച്ച പൂർത്തിയാക്കുമ്പോൾ തന്നെ എവിക്ഷൻ നടത്തി ഒരാളെ പറഞ്ഞുവിടുകയാണെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. സാധാരണഗതിയിൽ രണ്ട് ആഴ്ച്ച പൂർത്തിയായിക്കഴിയുമ്പോഴാണ് എലിമിനേഷൻ പ്രക്രിയ തുടങ്ങുന്നത്. ഒട്ടേറെ മാറ്റങ്ങളോടെയാണ് ഇത്തവണ ബിഗ്‌ബോസ് ഷോ ആരംഭിച്ചത്.

ആദ്യ ആഴ്ചയിൽ തന്നെ കടുകട്ടി ഗെയിമുകളും സ്‌ട്രോങ് ടാസ്‌ക്കുകളും നൽകി മത്സരാർത്ഥികളുടെ വീറും വാശിയും പുറത്തെടുക്കുകയായിരുന്നു ബിഗ്ഗ്‌ബോസ്. തുടക്കം ഒരു അങ്കഭൂമിയായി മാറി ബിഗ്ഗ്‌ബോസ് വീട്. ജാസ്മിനും റോബിനും തമ്മിലുള്ള പോരും ഡെയ്‌സിയും ബ്ലെസ്ലിയും തമ്മിലുള്ള വാക്കുതർക്കവുമെല്ലാം ആദ്യ ആഴ്ചയിൽ അങ്കപ്രഖ്യാപനങ്ങളായപ്പോൾ ലക്ഷ്മിപ്രിയയുടെയും സുചിത്രയുടെയുമെല്ലാം തുറന്ന നിലപാടുകൾ അവർക്ക് പോലും വിനയായി.

ഇന്നലത്തെ എപ്പിസോഡിലെ മോഹൻലാലിന്റെ ഇടപെടലുകൾ കൂടി കണ്ടതോടെ ഇത്തവണ സംഗതി കളറാകും എന്ന് പറഞ്ഞത് വെറുതെയല്ലല്ലോ എന്നുറപ്പിക്കുകയാണ് ബിഗ്ഗ്‌ബോസ് ആരാധകർ. മത്സരാർത്ഥികൾക്ക് ഇടയിൽ കുത്തിത്തിരിപ്പുണ്ടാക്കുന്ന ടാസ്ക്കുമായാണ് ലാലേട്ടനെത്തിയത്. ഒപ്പം മലയാളം അറിയാത്തവരെയെല്ലാം കണക്കിന് ട്രോളിയിട്ടുമുണ്ട്. ഇനിയറിയേണ്ടത് ഇത്തവണ ആരാണ് ബിഗ്ഗ്‌ബോസ് വീട് വിടുന്ന ആദ്യ മത്സരാർത്ഥി എന്നാണ്.

ആരായിരിക്കും ആദ്യ ആഴ്ച്ച തന്നെ ബിഗ്ഗ്‌ബോസ് വീട് വിടുക എന്ന് ചോദിച്ചുകൊണ്ട് ചാനൽ തന്നെ ഒരു പ്രൊമോ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. പ്രൊമോയിൽ ലക്ഷ്മിപ്രിയ, റോബിൻ, ദിൽഷാ, ജാനകി, റോൻസൺ എന്നിവരെയാണ് കാണിക്കുന്നത്. തനിക്ക് കാര്യമായി പെർഫോം ചെയ്യാൻ കഴിഞ്ഞില്ല എന്നാണ് റോൻസണും ദില്ഷയും പറയുന്നത്. താൻ അത്യാവശ്യം നന്നായി കളിച്ചു എന്ന് ജാനകി പറയുമ്പോൾ കഠിനാധ്വാനം ചെയ്യുന്നതിൽ താൻ പിന്നോട്ടല്ല എന്ന് പറയുകയാണ് ഡോക്ടർ റോബിൻ.

പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ പുറത്തുപോകണമല്ലോ എന്നാണ് ശാലിനിയുടെ പക്ഷം. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് ജാനകി സുധീർ ഷോയിൽ നിന്നും പുറത്തായെന്നാണ് അനൗദ്യോഗികമായ റിപ്പോർട്ട്. എന്നാൽ ഷോയുടെ ആദ്യ ആഴ്ചയിൽ തന്നെ ഇങ്ങനെയൊരു എവിക്ഷൻ നടത്തിയത് തീർത്തും നീതികേടായിപ്പോയെന്നും ജാനകിയെ സീക്രട്ട് റൂമിൽ ഇരുത്തണമെന്നുമാണ് പ്രേക്ഷകരിൽ ചിലരുടെ ആവശ്യം.