റിയാസിനെ കീറിമുറിച്ച് ലക്ഷ്മിപ്രിയ; പുറത്തുള്ള സപ്പോർട്ട് ലക്ഷ്മിപ്രിയക്ക് മനസിലാക്കിക്കൊടുത്ത് ബിഗ്ഗ്‌ബോസ്… | Bigg Boss Today 16 June 2022 News Malayalam

Bigg Boss Today 16 June 2022 News Malayalam : റിയാസിന്റെ സംസാരം ഇങ്ങനെയാകാൻ കാരണം മാനുഫാക്ച്ചറിങ്‌ ഡിഫക്ട്ട് ആണെന്ന് ലക്ഷ്മിപ്രിയ. ലക്ഷ്മിപ്രിയക്ക് കൈവിട്ടുപോയെന്നാണ് ദിൽഷ ഉൾപ്പെടെയുള്ളവർ പറഞ്ഞത്. എന്നാൽ പതിവ് സംസാരത്തിനിടയിൽ ലക്ഷ്മിയുടെ വായിൽ നിന്നും പ്രകോപിതമായ്‌ കടന്നുവന്ന ഒരു വാചകം മാത്രമായിരുന്നു അത്‌. അത്‌ മുതലെടുക്കാൻ റിയാസ് നന്നായി നോക്കി. തന്നെ പോലെ സംസാരിക്കുന്ന ഒരു വിഭാഗം ആൾക്കാരെ ലക്ഷ്മിപ്രിയ അവഹേളിച്ചു എന്നായിരുന്നു റിയാസ് പറഞ്ഞത്.

പക്ഷേ റിയാസ് മനസിലാക്കേണ്ട മറ്റൊരു കാര്യമുണ്ട്. റിയാസ് പറയുന്ന ഈ വിഭാഗത്തിലെ മറ്റെല്ലാ അംഗങ്ങളും ഒരുപക്ഷേ റിയാസിനെ ആകില്ല ഈ വിഷയത്തിലും പിന്തുണക്കുക, അവർക്കും പ്രിയം ലക്ഷ്മിപ്രിയയോട് തന്നെയാകും. അതാണ് യഥാർത്ഥ സൈക്കോളജി. തന്റെ വ്യക്തിത്വം മോശമായി പോകുന്നുവോ എന്ന് ലക്ഷ്മിപ്രിയക്ക് സംശയം തോന്നിയപ്പോഴാണ് കൺഫഷൻ റൂമിൽ ചെന്ന് സങ്കടം അറിയിച്ചത്. ലക്ഷ്മിപ്രിയ എന്ന മത്സരാർത്ഥിക്ക് പുറത്തുള്ള പിന്തുണയെക്കുറിച്ച് ബിഗ്ഗ്‌ബോസ് തന്നെ നേരിട്ട് സർട്ടിഫിക്കറ്റ് നൽകിയതോടെ താരം ഹാപ്പിയായി.

Bigg Boss Today 16 June 2022 News Malayalam
Bigg Boss Today 16 June 2022 News Malayalam

ശരിക്കും പറഞ്ഞാൽ റോബിന് ശേഷം ബിഗ്ഗ്‌ബോസ് വീട്ടിൽ ആര് എന്ന ചോദ്യത്തിനുത്തരം ദിൽഷ അല്ല, അത്‌ ലക്ഷ്മിപ്രിയ തന്നെയാണ്. ടിക്കറ്റ് ടു ഗ്രാൻഡ് ഫിനാലെ മത്സരത്തിൽ ദിൽഷയും റോൻസനും മുന്നിൽ നിൽക്കുന്നു. സേഫ് ഗെയിം കളിച്ച് മുന്നേറുന്ന റോൻസൺ വീണ്ടും സേഫ് ആകുമോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്. അതേ സമയം ബ്ലെസ്സ്ലിയുടെ ഗെയിമും ഇടപെടലുകളും വളരെ മോശമായിട്ടാണ് ഇപ്പോൾ പ്രേക്ഷകരിൽ ചിലർ വിലയിരുത്തുന്നത്.

താല്പര്യമില്ലാതെ ഗെയിമിൽ പങ്കെടുക്കുന്നു, പഴയ ആവേശമില്ല, ദിൽഷയോട് ആത്മാർത്ഥതയില്ല, പലപ്പോഴും റിയാസിന്റെയും റോൻസന്റെയും ചേരിയിലേക്ക് നീങ്ങുന്നു… അത്തരത്തിൽ ബ്ലെസ്ലിക്ക്‌ പ്രേക്ഷകർ കാണുന്ന നെഗറ്റീവ് പോയിന്റുകൾ ഏറെയാണ്. മികച്ച ഒരു മത്സരാർത്ഥിയായിരുന്ന ബ്ലെസ്ലിക്ക്‌ പെട്ടെന്ന് ഇതെന്ത് സംഭവിച്ചെന്നും ഇപ്പോൾ എന്തൊക്കെയാണ് ബ്ലെസ്ലി അവിടെ കാണിച്ചുകൂട്ടുന്നതെന്നുമാണ് പ്രേക്ഷകർ ചോദിച്ചുവെക്കുന്നത്…