ബിഗ്‌ബോസ് അഞ്ചാം സീസണിൽ പോകുന്നില്ലെന്ന് ശരണ്യ; പ്രവചനങ്ങൾ തുടങ്ങി..!! ബീന ആന്റണിയും ഹനാനും മീത് മിറിയും ലിസ്റ്റിൽ… | Bigg Boss Season 5

Bigg Boss Season 5 : ബിഗ്ഗ്‌ബോസ് നാലാം സീസൺ അവസാനിച്ചെങ്കിലും ഷോയെക്കുറിച്ചുള്ള ചർച്ചകളൊന്നും ഇതുവരെയും അവസാനിച്ചിട്ടില്ല. അതിനിടെയാണ് അഞ്ചാം സീസണെക്കുറിച്ചുള്ള ചില വാർത്തകളും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. ബിഗ്‌ബോസ് മലയാളം അഞ്ചാം സീസണിൽ ആരൊക്കെയാണ് പങ്കെടുക്കുക എന്നതിനെപ്പറ്റിയുള്ള പ്രവചനങ്ങളും ഗോസിപ്പുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുതുടങ്ങി.

ഇതിനിടെ നടി ശരണ്യ മോഹൻ പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ബിഗ്ഗ്‌ബോസ് വിഷയവുമായി ബന്ധപ്പെട്ട് ഏറെ ശ്രദ്ധ നേടുകയാണ്. “ഇൻബോക്സിൽ ഈ വാർത്ത അയച്ചു തന്നവരുടെ മാത്രം ശ്രദ്ധക്ക് പറയാം…ഇല്ല സർ, ഞങ്ങൾ ഇല്ല…വെറുതെ ആൾക്കാരെ പറ്റിക്കാൻ ഇങ്ങനെ വാർത്ത പ്രചരിപ്പിക്കുന്നവൻ /വൾ ക്കു നല്ലത് മാത്രേ വരുത്തണേ, എന്റെ ദൈവമേ!” ഇങ്ങനെയായിരുന്നു താരത്തിന്റെ പോസ്റ്റ്.

ഇതോടൊപ്പം ഒരു ട്രോൾ ചിത്രം കൂടി താരം പങ്കുവെച്ചിട്ടുണ്ട്. ബിഗ്ഗ്‌ബോസ് അഞ്ചാം സീസൺ ഉടൻ തുടങ്ങുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പുതിയ വാർത്തകൾ ട്രെൻഡിംഗ് ആകുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിംഗ് ആയ ഹനാനും ബിഗ്‌ബോസിൽ പങ്കെടുക്കുന്നു എന്ന വാർത്ത പ്രചരിക്കുന്നുണ്ട്. നടി ബീന ആന്റണി, നടൻ സാജൻ സൂര്യ, സോഷ്യൽ മീഡിയ വൈറൽ കപ്പിൾ മീത് മിറിമാർ എന്നിവരുടെയൊക്കെ പേര് പ്രെഡിക്ഷൻ ലിസ്റ്റിൽ പ്രചരിക്കുന്നു.

എന്തായാലും ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. ഇതേ സമയം ബിഗ്ഗ്‌ബോസ് അഞ്ചാം സീസൺ ആരാണ് അവതരിപ്പിക്കുക എന്ന ചോദ്യവും ശക്തമാകുന്നുണ്ട്. ഇത്തവണ മോഹൻലാലിനെ മാറ്റി സുരേഷ് ഗോപിയെ കൊണ്ടുവരൂ എന്ന് പറയുന്നവരുമുണ്ട്. സുരേഷ് ഗോപി വന്നാൽ സംഭവം കുറച്ച് സ്‌ട്രോങ് ആകുമെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. ഇനിയുള്ള സീസണുകൾ അത്തരത്തിൽ വെറൈറ്റി ആവട്ടെ എന്നാണ് സ്ഥിരം ബിഗ്ഗ്‌ബോസ് പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്.