എങ്ങും മാരാർ തരംഗം.!! ശോഭയുടെ അമ്മയെ കെട്ടിപിടിച്ച് അഖിൽ മാരാർ; അച്ഛന്റെ കൈ പിടിച്ച് കിന്നാരം പറഞ്ഞ് ശോഭ.!! | Bigg Boss Season 5 Sobha Viswanath Family Entry

Bigg Boss Season 5 Sobha Viswanath Family Entry : ഏഷ്യാനെറ്റിൽ എല്ലാ ദിവസവും രാത്രി 9:30 ന് സംപ്രേക്ഷണം ചെയ്തുവരുന്ന ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. അതിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശോഭ. ശോഭയുടെ പുതിയ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മത്സരാർത്ഥികൾക്ക് കുടുംബാംഗങ്ങളെ കാണാനുള്ള ഒരു അവസരം ബിഗ് ബോസ് ഒരുക്കിയിരുന്നു. അവരുടെ കാഴ്ച മനോഹരമാക്കുന്നതിന്റെ ഭാഗമായി ചില പാട്ടുകളും ചില ടാസ്‌ക്കുകളും നൽകിക്കൊണ്ടാണ് അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്.

ഷിജു,അഖിൽ മാരാർ, ജുനൈസ്, നാദിറ, റെനീഷ എന്നിവരുടെ കുടുംബാംഗങ്ങൾ ബിഗ് ബോസിൽ എത്തിയിരുന്നു.അതിൽ ചിലരുടെ കൂടിക്കാഴ്ച കണ്ണുനിറക്കുന്നതായിരുന്നു. അഖിൽ മാരാരിന്റെ കുടുംബത്തെ കാണാൻ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. അത് സംഭവിക്കുകയും ചെയ്തു.അഖിലിന്റെ കുടുംബത്തെ കണ്ട പ്രേക്ഷകർക്ക് പിന്നീട് ആഗ്രഹമുണ്ടായത് ശോഭയുടെ കുടുംബത്തെ കാണാനാണ്. ആ കൂടിക്കാഴ്ചയാണ് ഇപ്പോൾ പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നത്. മറ്റു മത്സരാർത്ഥികളും ആയി സംസാരിച്ചുകൊണ്ടിരിക്കെ വാലിന്മേൽ പൂവും വാലിട്ടെഴുതിയ എന്ന പാട്ട് ബിഗ് ബോസ് പ്ലേ ചെയ്തു. ഇത് കേട്ട് ഓടിവരികയായിരുന്നു ശോഭ. ആ ഓട്ടം കണ്ട് പലരും ഇത് ശോഭയാണോ ശോഭനയാണോ എന്ന് സംശയിച്ചു പോകുന്നു.

ശോഭ പ്രതീക്ഷിച്ചതുപോലെ ശോഭയുടെ അച്ഛനും അമ്മയും ആയിരുന്നു എത്തിയിരുന്നത്.അച്ഛനും അമ്മയും ശോഭയെ ചേർത്തുപിടിക്കുന്നു.അവർക്ക് ഉമ്മ കൊടുക്കുന്ന ശോഭ പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്ന കാഴ്ചയായിരുന്നു.ശോഭയുടെ അച്ഛനും അമ്മയും ശോഭയെ മാത്രമല്ല മറ്റു മത്സരാർത്ഥികളെയും ചേർത്തുപിടിച്ചു. ശോഭയുടെ അമ്മയെ കണ്ട് ഒരുപാട് ഇഷ്ടത്തോടെയും സ്നേഹത്തോടെയും കെട്ടിപ്പിടിക്കുന്ന അഖിൽ മാരാരെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ പ്രോമോ അവസാനിക്കുന്നത്.

മിഥുന്റെ കുടുംബാംഗങ്ങളും ഇന്ന് എത്തുന്നുണ്ട് ഷിജു, മാരാർ, ശോഭ എന്നിവരുടെ കുടുംബത്തെ കാണാൻ കാത്തിരിക്കുകയാണെന്ന് ഒരു പ്രേക്ഷകൻ അഭിപ്രായപ്പെട്ടു.90 -ഓളം ദിവസം കുടുംബാംഗങ്ങളുമായി ഒരു ബന്ധവും ഇല്ലാതിരുന്ന മത്സരാർത്ഥികൾക്ക് അവരെ കാണുമ്പോൾ ഉണ്ടാകുന്ന ആഹ്ലാദം പറഞ്ഞറിയിക്കാൻ കഴിയുകയില്ല. വീട്ടുകാർ നമുക്ക് എത്രത്തോളം പ്രിയപ്പെട്ടവരാണെന്ന് കാണിച്ചുതരുന്നതാണ് ഓരോ കൂടിക്കാഴ്ചയും. കുറഞ്ഞ സമയം കൊണ്ട് തന്നെ ധാരാളം പ്രേക്ഷകരാണ് ബിഗ് ബോസിൽ മത്സരാർത്ഥികളും കുടുംബാംഗങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച ആസ്വദിച്ച് കണ്ടത്.

3.7/5 - (12 votes)