ഇന്ന് ഒരാളെ പുറത്താക്കും.!! അഖിലിനെ പുറത്താക്കാൻ റിനോഷ്; ശോഭയെ പുറത്താക്കാൻ അന്ത്യമ തീരുമാനം ട്വിസ്റ്റും.!! | Bigg Boss Season 5 Malayalam Today Episode 7 june 2023
Bigg Boss Season 5 Malayalam Today Episode 7 june 2023 : എക്കാലത്തെയും മലയാളികളുടെ പ്രിയ ഷോയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ്ബോസ്സ്. മോഹൻലാൽ അവതാരകനായി എത്തുമ്പോൾ നിരവധി പേരാണ് ഷോ ഇരുകൈകൾ നീട്ടി സ്വീകരിക്കുന്നത്. ഇപ്പോൾ ഇതാ ബിഗ്ബോസ്സ് അവസാനിക്കാൻ മൂന്ന് ആഴ്ച്ചകൾ കൂടി ബാക്കി ഇരിക്കുമ്പോഴാണ് ആരൊക്കെ പുറത്താകുമെന്ന കാര്യത്തിൽ ഉറപ്പില്ലാത്തത്.
ഓരോ മത്സരാർഥികളും മികച്ച പ്രകടനം തന്നെയാണ് ഇതുവരെ കാഴ്ച്ചവെച്ചിരിക്കുന്നത്. മൂന്ന് ആഴ്ച്ചകൾ ബാക്കിയിരിക്കെ മത്സരം ഏറെ ആവേശകരമായി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. നടി അനു ജോസഫ് പോയതോടെ ഏതാണ്ട് പത്ത് മത്സരാർഥികളാണ് ബിഗ്ബോസ്സ് വീട്ടിൽ ഇനി അവശേഷിക്കുന്നത്. ഈ പത്ത് പേരിൽ അഞ്ച് പേരാണ് ഫൈനലിൽ എത്തുക. എന്നാൽ ഈ അഞ്ച് പേര് ആരായിരിക്കും എന്നാണ് പ്രേഷകർ ഇപ്പോൾ ചിന്തിക്കുന്നത്. വീട്ടിൽ ഉള്ള ഓരോ മത്സരാർഥികളുടെ ഏക ലക്ഷ്യം ഈ അഞ്ച് പേരുടെ ലിസ്റ്റിൽ ഇടം പിടിക്കുക എന്നതാണ്.
അഞ്ച് പേരുടെ ലിസ്റ്റിൽ ഇടം പിടിക്കുക എന്നത് അത്ര എളുപ്പകരമായ കാര്യമല്ല. ഏതാനും ദിവസങ്ങൾക്ക് ശേഷം ബിഗ്‌ബോസ്സ് വീട് വീണ്ടും കലുഷിതമാവുകയാണ് എന്ന സൂചനയാണ് ഏഷ്യനെറ്റിന്റെ ഏറ്റവും പുതിയ ബിഗ്‌ബോസ് പ്രോമോയാണ് കാണാൻ സാധിക്കുന്നത്. സ്പോട്ട് എവിഷനാണ് ഇനി അങ്ങോട്ട് നടക്കാൻ പോകുന്നതെന്ന് പ്രോമോയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. പുതിയ പ്രോമോയിൽ ഏഷ്യാനെറ്റിന്റെ തലക്കെട്ട് ഇങ്ങനെ ‘ശോഭ ബിഗ്ബോസ്സ് ഹൌസിൽ നിന്ന് പുറത്താകുമോ’ എന്നായിരുന്നു.
ശോഭയെ പുറത്താക്കാൻ ഭൂരിപക്ഷം പേർ വോട്ട് ചെയ്തിട്ടുണ്ട് എന്നതാണ് ഏഷ്യാനെറ്റ് പ്രോമോ വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. ഇതിൽ ജുനൈസ് എതിർപ്പ് ഉണ്ടാക്കുന്നതും വീഡിയോയിൽ കാണാം. കൂടാതെ ശോഭയെ ഇതിനെതിരെ പ്രതികരിക്കുന്നതും അവസാനം ആശ്വസിപ്പിക്കാൻ എത്തിയ അഖിൽ മാരാറിനെതിരെ രൂക്ഷമായി ശോഭ സംസാരിക്കുന്നതും പ്രോമോയിൽ കാണാം. എന്തായാലും ശോഭ പുറത്താകുമോ എന്ന സംശയം ശോഭയുടെ ആരാധകരെ ഏറെ വിഷമത്തിലാക്കുന്നുണ്ട്.